Skip to main content

 മെറിറ്റോറിയോസ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

   കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് 2017-18 വര്‍ഷം നടപ്പിലാക്കുന്ന  പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന   പട്ടികജാതി കുട്ടികള്‍ക്ക്  മെറിറ്റോറിയോസ് സ്‌കോളര്‍ഷിപ്പ്  പദ്ധതിയിലേക്ക്  ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുളള  കാറഡുക്ക, മുളിയാര്‍, കുമ്പഡാജെ, കുറ്റിക്കോല്‍, ബേഡഡുക്ക, ബെളളൂര്‍, ദേലമ്പാടി എന്നീ പഞ്ചായത്തുകളിലെ പ്രൊഫഷണല്‍  കോഴ്‌സില്‍ പഠിക്കുന്ന പട്ടികജാതി  വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  അപേക്ഷകര്‍ ഈ പഞ്ചായത്തുകളിലെ സ്ഥിരംതാമസക്കാരായിരിക്കണം.  ഈ മാസം 18 നകം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ക്ക് അപേക്ഷ ലഭിക്കണം. ഫോണ്‍ 9496279302, 8547655147.

date