Skip to main content

പാചകവാതക വിതരണ കൂലി

ജില്ലയിലെ പാചകവാതക ഏജന്‍സികളുടെ നിലവിലുള്ള വിതരണക്കൂലി നിശ്ചയിച്ചു. 5 കി. മീ വരെ സൗജന്യം, 5 മുതല്‍ 10 കി.മീ വരെ 33 രൂപ, 10 മുതല്‍ 15 കി.മീ വരെ 42 രൂപ, 15 കി.മീ ന് മുകളില്‍ 52 രൂപ. ഈ നിരക്കില്‍ കൂടുതലായി പാചകവാതക ഏജന്‍സികള്‍ പ്രത്യേകിച്ച് ഫ്രീസോണില്‍ ഡെലിവറി ചാര്‍ജ്ജ് ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ വിവരം ബന്ധപ്പെട്ട ഓഫീസുകളില്‍ അറിയിക്കേണ്ടതാണെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ താലൂക്ക് സപ്ലൈ ഓഫീസ് ഇടുക്കി-04862 236075, താലൂക്ക് സപ്ലൈ ഓഫീസ്  തൊടുപുഴ- 04862 222515, താലൂക്ക് സപ്ലൈ ഓഫീസ് ഉടുമ്പന്‍ചോല- 04868- 232047, താലൂക്ക് സപ്ലൈ ഓഫീസ്  പീരുമേട്- 04869- 232066, താലൂക്ക് സപ്ലൈ ഓഫീസ്  ദേവികുളം- 04865- 264224, ജില്ലാ സപ്ലൈ ഓഫീസ്  ഇടുക്കി- 04862 -232321.

date