Skip to main content

സഹായഹസ്തം പദ്ധതി  അപേക്ഷ ക്ഷണിച്ചു

വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാത്തതും 55 വയസിനു താഴെയുള്ളവരുമായ വിധവകള്‍ക്ക് സ്വയം തൊഴില്‍ സംരംഭം ആരംഭിക്കുന്നതിന് സഹായഹസ്തം പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു.  ഗ്രാന്റായി 30000 രൂപ അനുവദിക്കും. ഒറ്റയ്‌ക്കോ ഗ്രൂപ്പായോ സംരംഭം നടത്താം. ഭിന്നശേഷിക്കാരായ മക്കളുള്ളവര്‍, പെണ്‍കുട്ടികള്‍ മാത്രം ഉള്ളവര്‍, പ്രായപൂര്‍ത്തിയായ മക്കള്‍ ഇല്ലാത്തവര്‍ എന്നിവര്‍ക്ക് മുനഗണന ലഭിക്കും. സ്വയം തൊഴില്‍ സംരംഭത്തിന്റെ ബഡ്ജറ്റ് സഹിതമാണ് അപേക്ഷിക്കേണ്ടത്.  മുന്‍വര്‍ഷം ധനസഹായം ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. അപേക്ഷാ ഫോറവും കൂടുതല്‍ വിവരവും www.wcd.kerala.gov.in എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ ബന്ധപ്പെട്ട ബ്ലോക്കുതല ഐ.സി.ഡി.എസ് ആഫീസില്‍ ഈ മാസം 14നകം നല്‍കണം.  ഫോണ്‍ - 0468 2224130.

date