Skip to main content

വിവിധ കോഴ്‌സുകളില്‍ സീറ്റ് ഒഴിവ്

   കുടുംബശ്രീയുടെയും നഗരസഭ,എന്‍.യു.എല്‍.എം എന്നിവയുടെയും നേതൃത്വത്തില്‍ കാഞ്ഞങ്ങാട് നടത്തുന്ന അക്കൗണ്ടിങ് വിത്ത് ടാലി കോഴ്‌സിലേക്കും പയ്യൂരില്‍ സി.സി.ടി.വി ടെക്‌നീഷ്യന്‍ കോഴ്‌സിലേക്കും ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. അക്കൗണ്ടിങ് വിത്ത് ടാലി കോഴ്‌സിലേക്ക് ബി.കോം, ബി.ബി.എ, പ്ലസ്ടു കൊമേഴ്‌സ് കഴിഞ്ഞ 18നും 28നും ഇടയിലുള്ള യുവതീയുവാക്കള്‍ക്ക് അപേക്ഷിക്കാം. സി.സി.ടി.വി ടെക്‌നീഷ്യന്‍ കോഴ്‌സിലേക്ക് പത്താംക്ലാസ് കഴിഞ്ഞ 18നും 35 നും ഇടയില്‍ പ്രായമുള്ള യുവാക്കള്‍ക്കും അപേക്ഷിക്കാം. ഫീസ് സര്‍ക്കാര്‍ വഹിക്കും. അപേക്ഷകര്‍ അമ്പത്തിനായിരത്തില്‍ താഴെ കുടുംബവാര്‍ഷിക വരുമാനമുള്ളവരും കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭാ പരിധിയില്‍ താമസക്കാരുമായിരിക്കണം.താല്‍പര്യമുള്ളവര്‍ ഈ മാസം 16ന് മുമ്പായി 9946913111, 9947045762 നമ്പറുകളില്‍ ബന്ധപ്പെടമെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. 

date