Skip to main content

കേരളോത്സവം 2019

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും കട്ടപ്പന നഗരസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന  കട്ടപ്പന നഗരസഭാതല കേരളോത്സവം നവംബര്‍ 9, 10 തീയതികളില്‍ നടത്തും. 2019 ഓഗസ്റ്റ് ഒന്നിന് 15 വയസ്സ് പൂര്‍ത്തിയായവരും 40 വയസ്സ് കഴിയാത്തവരുമായ യുവജനങ്ങള്‍ക്കാണ് കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അര്‍ഹതയുള്ളത്.  മത്സരങ്ങളില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ നവംബര്‍ ഏഴിന് ഉച്ചക്ക് രണ്ടിന് മുമ്പായി www.keralotsavam.keralagov.in    എന്ന വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായോ നഗരസഭയില്‍ നേരിട്ടോ രജിസ്റ്റര്‍ ചെയ്യണം. കേരളോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം നവംബര്‍ 9ന് നടക്കും.

date