Skip to main content

തൊടുപുഴയില്‍ കേരള പിറവി ദിനാഘോഷത്തിന്റെ ഭാഗമായി ട്രാഫിക് ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു

തൊടുപുഴ കമ്മ്യൂണിറ്റി പോലീസും തൊടുപുഴ മര്‍ച്ചന്റസ് യൂത്ത് വിങും ഇടുക്കി ക്രൈം ബ്രാഞ്ചും സംയുക്തമായി കേരളപ്പിറവി ദിനാഘോഷം 2019 സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കായി ട്രാഫിക് ബോധവല്‍ക്കരണ കാമ്പയ്ന്‍ നടന്നു. തൊടുപുഴ മാര്‍ച്ചന്റസ് ട്രസ്റ്റ് ഹാളില്‍ നടന്ന പരിപാടി ഡിസ്ട്രിക് സെഷന്‍സ്  ജഡ്ജ് മുഹമ്മദ് വസിം ഉദ്ഘാടനം നിര്‍വഹിച്ചു. തൊടുപുഴ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജെസ്സി  ആന്റണി അധ്യക്ഷയായിരുന്നു. പരിപാടിയോടനുബന്ധിച്ച് പങ്കെടുത്തവര്‍  മലയാള ദിന പ്രതിജ്ഞ എടുത്തു. തൊടുപുഴ ജോയിന്റ് ആര്‍ റ്റി ഒ ശങ്കരന്‍ പോറ്റി വിദ്യാര്‍ത്ഥികള്‍ക്കായി ട്രാഫിക് ബോധവല്‍ക്കരണ സെമിനാര്‍ എടുത്തു.

തൊടുപുഴ ഡി.വൈ.എസ്.പി കെ.പി ജോസ്, സി.ഐ സജീവ് ചെറിയാന്‍, ഇടുക്കി ക്രൈം ബ്രാഞ്ച് പോലീസ് സൂപ്രണ്‍് സഖറിയാ ജോര്‍ജ്, തൊടുപുഴ ജോയിന്റ് ആര്‍ റ്റി ഒ ശങ്കരന്‍ പോറ്റി, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് വി എ ജമാല്‍ മുഹമ്മദ്, മെര്‍ച്ചന്റ്‌സ് യൂത്ത് വിംഗ് പ്രസിഡന്റ് പ്രശാന്ത് കുട്ടപ്പാസ്, മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് രാജു തരണിയില്‍, ന്യൂ മാന്‍ കോളേജ് പ്രിന്‍സിപ്പല്‍ തോംസണ്‍ ജോസഫ്, മെര്‍ച്ചന്റ്‌സ് യൂത്ത് വിംഗ് ജനറല്‍ സെക്രട്ടറി താജു എം. ബി തുടങ്ങിയവര്‍ സംസാരിച്ചു. തൊടുപുഴ അല്‍ അസര്‍ കോളേജ്, ന്യൂ മാന്‍ കോളേജ് എന്നീ കോളേജുകളിലെയും വിവിധ സ്‌കൂളുകളിലെയും വിദ്യാര്‍ത്ഥികള്‍ പരിപാടിയില്‍ പങ്കെടുത്തു.
 

date