Skip to main content

ഇന്‍സ്ട്രക്ടര്‍ ഇന്റര്‍വ്യൂ 7 ന്

മാളിക്കടവ് ഗവ. വനിത ഐ.ടി.ഐ യിലെ ഡി.ടി.പി.ഒ, ഇലക്‌ട്രോണിക് മെക്കാനിക്ക്, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് എന്നീ ട്രേഡുകളിലെ ഓരോ ജൂനിയര്‍ ഇന്‍സ്‌പെക്ടര്‍ ഒഴിവില്‍  ഇന്‍സ്ട്രക്ടറെ നിയമിക്കും. ഇന്റര്‍വ്യൂ തീയതി നവംബര്‍ ഏഴിന് രാവിലെ 11 മണി. ഡി.ടി.പി.ഒ യോഗ്യത - ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ എന്‍.എ.സി യും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ പ്രിന്റിംഗ് ടെക്‌നോളജി ഡിപ്ലോമ/ഡിഗ്രി. ഇലക്‌ട്രോണിക് മെക്കാനിക്ക് യോഗ്യത - ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ എന്‍.എ.സിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ് ഡിപ്ലോമ/ഡിഗ്രി.
കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് യോഗ്യത - ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ എന്‍.എ.സിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ/ഡിഗ്രി. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, ഐഡന്റിറ്റി, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തിന് ഹാജരാവണം. ഫോണ്‍ : 0495-2373976.  

 

 

സൗജന്യ മെഡിക്കല്‍ ക്യാമ്പും മരുന്നു വിതരണവും ഇന്ന്

 

കോഴിക്കോട് ജില്ലയിലെ ചാലിയം മുതല്‍ ബേപ്പൂര്‍ വരെയുള്ള തീരപ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കായി ഫിഷറീസ് വകുപ്പ് ഇന്ന് (നവംബര്‍ 3) രാവിലെ എട്ട് മുതല്‍ രണ്ട് മണി വരെ ചാലിയം ഉമ്പിച്ചിഹാജി മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും മരുന്നു വിതരണവും സംഘടിപ്പിക്കും. ക്യാമ്പിന്റെ ഉദ്ഘാടനം വി കെ സി മമ്മദ്‌കോയ എംഎല്‍ എ നിര്‍വഹിക്കും. ക്യാമ്പില്‍ ജനറല്‍ മെഡിസിന്‍ കൂടാതെ സ്‌കിന്‍, നേത്രം, ഗൈനക്കോളജി, ഡെന്റല്‍, പീഡിയാട്രിക് സര്‍ജറി (റഫറല്‍ മാത്രം) തുടങ്ങിയ സ്‌പെഷ്യലൈസ്ഡ് മെഡിക്കല്‍ വിഭാഗങ്ങളില്‍ പരിശോധന നല്‍കും. അലോപ്പതി, ആയുര്‍വേദം  ചികിത്സാ വിഭാഗങ്ങളിലുള്ള ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകും. ഫോണ്‍ :0495   2383780.

 

 

ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

 

 

കേരളഷോപ്പ്‌സ് ആന്‍ഡ് കമ്മേഴ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ്, കോഴിക്കോട് ജില്ല ഓഫീസില്‍ അംഗത്വം ലഭിച്ച തൊഴിലാളികളുടെ മക്കളില്‍ ഈ അധ്യയനവര്‍ഷത്തില്‍ ബിരുദം, ബിരുദാനന്തര ബിരുദ (പ്രൊഫഷണല്‍ കോഴ്‌സുകള്‍ ഉള്‍പ്പെടെയുളള) കോഴ്‌സുകളില്‍ 60 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് വാങ്ങി ഉന്നത വിജയം കൈവരിച്ചവരില്‍ നിന്നും ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. പരീക്ഷയില്‍ ലഭിച്ചമാര്‍ക്ക് ലിസ്റ്റുകളുടേയും സര്‍ട്ടിഫിക്കറ്റുകളുടേയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് അപേക്ഷ നല്‍കണം. അവസാന തീയതി ഡിസംബര്‍ 15. വിശദവിവരങ്ങള്‍ക്ക് - 0495 2372434.

date