Skip to main content

മത്സ്യവിത്ത് നിക്ഷേപിച്ചു

 

പെരുവെമ്പ് ഗ്രാമപഞ്ചായത്തിലെ പാലത്തുള്ളി കടവിലെ ചിറ്റൂര്‍ പുഴയില്‍ ഫിഷറീസ് വകുപ്പ് മത്സ്യവിത്ത് നിക്ഷേപിച്ചു. പെരുവെമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. ബാബു മത്സ്യവിത്ത് നിക്ഷേപം ഉദ്ഘാടനം ചെയ്തു. പെരുവെമ്പ് ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ രാജ്കുമാര്‍ അധ്യക്ഷനായി. നാലുലക്ഷം കാര്‍പ്പ് മത്സ്യകുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന 'ഫിഷ് സ്റ്റോക്ക് എന്‍ഹാന്‍സ്മെന്റ് പ്രോഗ്രാം' പ്രകാരമാണ് പദ്ധതി നടപ്പാക്കിയത്.  ഫിഷറീസ് റിസര്‍ച്ച് ഓഫീസര്‍ എം.എഫ് പോള്‍,  ഫിഷറീസ് ഇന്‍സ്പെക്ടര്‍ ജെ.ശ്രീകുമാര്‍,  അക്വാകള്‍ച്ചര്‍ പ്രാമോട്ടര്‍ കുമാരന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.

date