Skip to main content

സ്‌കൂള്‍ ബാഗ് വിതരണം: ക്വട്ടേഷന്‍ ക്ഷണിച്ചു

 

പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലുള്ള പുതുപ്പരിയാരം, നൂറണി പോസ്റ്റ്മെട്രിക് ഹോസ്റ്റലുകളിലേക്ക് ഉന്നത നിലവാരമുളള സ്‌കൂള്‍ ബാഗ് വിതരണം ചെയ്യുന്നതിന് വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. സ്‌കൂള്‍ ബാഗിന്റെ വില കൃത്യമായി ക്വട്ടേഷനില്‍ രേഖപ്പെടുത്തണം. ക്വട്ടേഷനുകള്‍ നവംബര്‍ ആറിന് വൈകിട്ട് മൂന്ന് വരെ സ്വീകരിക്കും. നവംബര്‍ ഏഴിന് വൈകിട്ട് 3.30 ന് തുറക്കും. ഫോണ്‍ :0491-2505383.

date