Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

ലേലം
കണ്ണൂര്‍ താലൂക്ക് കണ്ണൂര്‍ 1 വില്ലേജ് ഓഫീസ് കോമ്പൗണ്ടില്‍ അപകടഭീഷണിയുയര്‍ത്തി നില്‍ക്കുന്ന സ്പാത്തോഡിയ മരം നവംബര്‍ 12 ന് രാവിലെ 11 മണിക്ക് ഓഫീസ് പരിസരത്ത് ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് വില്ലേജ് ഓഫീസറുമായോ കണ്ണൂര്‍ താലൂക്ക് തഹസില്‍ദാരുമായോ ബന്ധപ്പെടുക.

അപേക്ഷ ക്ഷണിച്ചു
കെല്‍ട്രോണിന്റെ വഴുതക്കാടുള്ള നോളജ് സെന്ററില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയ്ന്‍ മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ നവംബര്‍ 30 ന് മുമ്പ് വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം നോളജ് സെന്ററില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം. ksg.keltron.in ലും അപേക്ഷ ഫോറം ലഭിക്കും. ഫോണ്‍. 0471 2325154.

വാഹന ലേലം
കണ്ണൂര്‍ താലൂക്ക് സപ്ലൈ ഓഫീസിലെ കെ എല്‍ 01 ഇ 8667 മഹീന്ദ്ര ജീപ്പ് നവംബര്‍ 15 ന് ഉച്ചയ്ക്ക് 12 മണിക്ക് ഓഫീസില്‍ ലേലം ചെയ്യും. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 11. ജില്ലാ സപ്ലൈ ഓഫീസറുടെ പേരില്‍ എടുത്ത 5000 രൂപയുടെ ഡിഡി ക്വട്ടേഷനോടൊപ്പം സമര്‍പ്പിക്കണം. ഫോണ്‍. 0497 2700552.

date