Skip to main content

ബാലാവകാശ കമ്മീഷന്റെ ഇടപെടല്‍ ഗുണപരമായ മാറ്റങ്ങള്‍ക്ക് കാരണമാകുന്നു: കെ വി സുമേഷ്

കുട്ടികളുടെ സുരക്ഷയുടെയും ബാലനീതിയുടെയും കാര്യത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ മികച്ച രീതിയിലാണ് ഇടപെടുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് പറഞ്ഞു. പ്രളയ ബാധിത പ്രദേശങ്ങളിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി  സംസ്ഥാന ബാലാവകാശ കമ്മീഷന്‍ നടത്തുന്ന ഊരുണര്‍ത്തല്‍ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്മീഷന്റെ അടുത്തകാലത്തെ ഇടപെടലുകള്‍ സമൂഹത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ക്ക് കാരണമായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രളയ ദുരിതം കുട്ടികളിലുണ്ടാക്കിയ മാനസിക ബുദ്ധിമുട്ടുകളും സാമൂഹിക പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനാണ് ഊരുണര്‍ത്തല്‍ പരിപാടി സംഘടിപ്പിച്ചതെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ പി സുരേഷ് പറഞ്ഞു.
സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ നേതൃത്വത്തില്‍ എക്‌സൈസ് വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, ശിശു സംരക്ഷണ യൂണിറ്റ് എന്നിവയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പച്ചത്. ശ്രീകണഠാപുരം കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടിയില്‍ ചെങ്ങളായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ രത്‌നകുമാരി, ജില്ലാപഞ്ചായത്ത് അംഗം പികെ സരസ്വതി, ചെങ്ങളായി ഗ്രാമ പഞ്ചായത്ത് അംഗം വി കെ വിജയകുമാര്‍, കമ്മീഷന്‍ അംഗങ്ങളായ ഡോ. എം പി ആന്റണി, ഫാദര്‍ ഫിലിപ്പ് പരക്കാട്ട്, പി ആര്‍ ഒ ആര്‍ വേണുഗോപാല്‍, ടെക്‌നിക്കല്‍ ഓഫീസര്‍ ഡോ. സുമ നായര്‍, ഇരിക്കൂര്‍ ഡി ഇ ഒ പി പി ശ്രീജന്‍, എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പി കെ സുരേഷ്, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ എം പി അബ്ദുള്‍ റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു.

date