Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

ക്ഷയരോഗ പരിശോധന ക്യാമ്പ്
ക്ഷയരോഗ നിര്‍മ്മാര്‍ജന ദൗത്യത്തിന്റെ ഭാഗമായി രോഗം എളുപ്പത്തില്‍ കണ്ടെത്തുന്ന സിബിനാറ്റ് പരിശോധന സംവിധാനമുള്ള മൊബൈല്‍ വാന്‍ ഇന്ന് (നവംബര്‍ ഒന്ന്) മുതല്‍ 15 വരെ വിവിധ താലൂക്കുകളില്‍ ക്യാമ്പ് ചെയ്ത് പരിശോധന നടത്തുന്നു. ക്ഷയരോഗ ലക്ഷണങ്ങളായ വിട്ടുമാറാത്ത ചുമ, പനി എന്നിവ ഉള്ളവരും പ്രമേഹ രോഗികളും ക്യാമ്പുകള്‍ പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസ് അറിയിച്ചു. ക്യാമ്പിന്റെ തീയതി, സ്ഥലം എന്നീ ക്രമത്തില്‍: ഇന്ന് (നവംബര്‍ ഒന്ന്)- അഴീക്കോട്, രണ്ട്- പറശ്ശിനിക്കടവ് , നാല്-  നടുവില്‍, അഞ്ച്- മയ്യില്‍, ആറ്- അഞ്ചരക്കണ്ടി, ഏഴ്- ധര്‍മ്മടം, എട്ട്- ചെറുപുഴ, ഒമ്പത്- പാടിയോട്ടുചാല്‍, 11- പേരാവൂര്‍, 12- ആറളം, 13- ഇരിട്ടി, 14-പെരുവ, 15- പാട്യം. കൂടുതല്‍ വിവരങ്ങള്‍ അതത് താലൂക്കുകളിലെ സി എച്ച് സി, പി എച്ച് സി എന്നിവയുമായി ബന്ധപ്പെടുക.
പിഎന്‍സി/3860/2019
കള്ള് ഷാപ്പ് ലേലം
കണ്ണൂര്‍ എക്‌സൈസ് ഡിവിഷനില്‍ തലശ്ശേരി റെയിഞ്ചിലെ മുന്നാം ഗ്രൂപ്പില്‍പെട്ട ടി എസ് നമ്പര്‍ 11 മേനപ്രം, നമ്പര്‍ 13 കരിയാട്, നമ്പര്‍ 14 പെരിങ്ങത്തൂര്‍, നമ്പര്‍ 42 പാറാല്‍, നമ്പര്‍ 48 കിടഞ്ഞി(മോന്താല്‍) കള്ളുഷാപ്പുകളുടെ ലേലം നവംബര്‍ 15 ന് രാവിലെ 11 മണിക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ അന്നേദിവസം രാവിലെ 10 മണിക്ക് മുമ്പായി ആവശ്യമായ രേഖകള്‍ സഹിതം ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ കണ്ണൂര്‍ എക്‌സൈസ് ഡിവിഷന്‍ ഓഫീസില്‍ ലഭിക്കും. ഫോണ്‍:0497 2706698.
പിഎന്‍സി/3861/2019

ക്വട്ടേഷന്‍ ക്ഷണിച്ചു
കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജിലെ ബസ് ഷെല്‍ട്ടറിനടുത്ത് സ്റ്റെപ്പും ഡ്രൈനേജും നിര്‍മ്മിക്കുന്നതിന് മെറ്റീരിയലും ലേബര്‍ ചാര്‍ജ്ജുമുള്‍പ്പടെ ക്വട്ടേഷന്‍ ക്ഷണിച്ചു. നവംബര്‍ 11 ന് ഉച്ചക്ക് രണ്ട് മണിവരെ ക്വട്ടേഷന്‍ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ ംംം.ഴരലസ.മര.ശി ലും 04972 780226 ലും ലഭിക്കും.
പിഎന്‍സി/3862/2019

date