Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

ഭിന്നശേഷിക്കാരുടെ രക്ഷിതാക്കള്‍ക്ക് പരിശീലനം
സെറിബ്രല്‍ പാള്‍സി, ബുദ്ധിമാന്ദ്യം, ഓട്ടിസം, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി വിഭാഗങ്ങളില്‍പ്പെട്ട ഭിന്നശേഷിയുള്ളവരുടെ രക്ഷിതാക്കള്‍ക്ക് നാഷണല്‍ ട്രസ്റ്റ് നിയമം, നിരാമയ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമാകല്‍, സാമൂഹ്യനീതി വകുപ്പ് നല്‍കുന്ന ആനുകൂല്യങ്ങള്‍ എന്നീ വിഷയങ്ങളില്‍ പരിശീലനം നല്‍കുന്നു. തളിപ്പറമ്പ് ബ്ലോക്ക് പരിധിയിലുള്ളവര്‍ക്ക് നവംബര്‍ ആറിന് രാവിലെ 9.30 നും തളിപ്പറമ്പ് നഗരസഭാ പരിധിയിലുള്ള ആളുകള്‍ക്ക് ഉച്ചയ്ക്ക് രണ്ട് മണിക്കുമാണ് പരിശീലനം. ഗാര്‍ഡിയന്‍ഷിപ്പ് ലഭിക്കാത്തതും നിരാമയ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരാത്തതുമായ രക്ഷിതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കണമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു. ഫോണ്‍. 0497 2712255.

 

വികലാംഗ ദിനാഘോഷം: യോഗം ആറിന്
ഈ വര്‍ഷത്തെ വികലാംഗ ദിനാഘോഷത്തിന്റെ ആലോചനായോഗം നവംബര്‍ ആറിന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേരും. വികലാംഗ സംഘടനാ പ്രതിനിധികള്‍, സ്ഥാപന മേധാവികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു. ഫോണ്‍. 0497 2712255.

 

ടെണ്ടര്‍ ക്ഷണിച്ചു
ലേബര്‍ വെല്‍ഫെയര്‍ ഓഫീസിലേക്ക് മരുന്നുകള്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. മുദ്രവെച്ച ടെണ്ടറുകള്‍ നവംബര്‍ 15 ന് വൈകുന്നേരം 5.30 ന് മുമ്പ് സമര്‍പ്പിക്കണം. ടെണ്ടര്‍ ഫോം https://eprocure.gov.in/cppp/ ല്‍ ലഭിക്കും. ഫോണ്‍. 0497 2700995.

 

ഫാം ടെക്‌നീഷ്യന്‍: വാക്ക് ഇന്‍ ഇന്റര്‍വ്യു
ജലകൃഷി വികസന ഏജന്‍സി, കേരള (അഡാക്ക്) എരഞ്ഞോളി ഫിഷ് ഫാമില്‍ ഫാം ടെക്‌നീഷ്യന്റെ ഒഴിവിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ബി എസ് സി അല്ലെങ്കില്‍ എം എസ് സി (ഇന്‍ഡസ്ട്രിയല്‍ ഫിഷറീസ്/ അക്വാറ്റിക്ക് ബയോളജി/ സുവോളജി/ അപ്ലൈഡ് ഫിഷറീസ് ആന്റ് അക്വാകള്‍ച്ചര്‍) തത്തുല്യമാണ് യോഗ്യത. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍ 11 രാവിലെ 11 മണിക്ക് എരഞ്ഞോളി ഫിഷ് ഫാം ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ 0490 2354073.

 

ലോഗോ ഡിസൈന്‍ മത്സരം
അനര്‍ട്ടിന്റെ ഔദ്യോഗിക ലോഗോ ഡിസൈന്‍ ചെയ്യുന്നതിന് സൃഷ്ടികള്‍ ക്ഷണിച്ചു. തയ്യാറാക്കുന്ന ലോഗോ www.anert.gov.in ല്‍ നവംബര്‍ 20 ന് രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ ഓണ്‍ലൈനായി സമര്‍പ്പിക്കണം. ഒരാള്‍ക്ക് പരമാവധി മൂന്ന് ലോഗോകള്‍ വരെ സമര്‍പ്പിക്കാം. തെരഞ്ഞെടുക്കുന്ന ലോഗോയ്ക്ക് 50,000 രൂപയും പ്രശസ്തി പത്രവും സമ്മാനമായി ലഭിക്കും. ഡിസൈനുകള്‍ പരമാവധി 10MB യിലുള്ള jpg/jpeg ഫോര്‍മാറ്റിലായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ 1800 425 1803 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ലഭിക്കും.

 

ദുരന്ത നിവാരണ ശില്‍പശാല ഏഴിന്
ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, വിശ്വയുവക് കേന്ദ്ര, ഓയിസ്‌ക ഇന്റര്‍നാഷണല്‍ സൗത്ത് ഇന്ത്യ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സന്നദ്ധപ്രവര്‍ത്തകര്‍ക്കായി നടത്തുന്ന ദ്വിദിന ശില്‍പശാല നവംബര്‍ ഏഴിന് രാവിലെ 9.30 ന് നടക്കും. ജവഹര്‍ ലൈബ്രറി ഹാളില്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ശില്‍പശാല ഉദ്ഘാടനം ചെയ്യും. യുവജന ക്ലബ്ബുകള്‍, പൊതുജനവായനശാല, എന്‍ ജി ഒ തുടങ്ങിയ സന്നദ്ധസംഘടനകളുടെ പ്രതിനിധികള്‍ ശില്‍പശാലയില്‍ എത്തിച്ചേരണമെന്ന് സംഘാടകര്‍ അറിയിച്ചു.

 

സര്‍വ്വീസ് സ്റ്റോറി': ജീവനക്കാര്‍ക്കായി അനുഭവക്കുറിപ്പ് മത്സരം
ഭരണഭാഷ വാരാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമായി 'സര്‍വ്വീസ് സ്റ്റോറി' എന്ന പേരില്‍ അനുഭവക്കുറിപ്പ് മത്സരം സംഘടിപ്പിക്കുന്നു. ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും രണ്ട് വിഭാഗമായാണ് മത്സരം. സര്‍ക്കാര്‍ സേവന മേഖലയിലെ ജീവിതത്തിനിടയില്‍ ഉണ്ടായ ശ്രദ്ധേയമായ അനുഭവമാണ് കുറിപ്പായി എഴുതേണ്ടത്. രണ്ട് പേജില്‍ കവിയാത്ത കുറിപ്പും മറ്റൊരു പേജില്‍ വ്യക്തി വിവരണവുമടങ്ങിയ എന്‍ട്രികള്‍ നവംബര്‍ എട്ടിനകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നേരിട്ടോ തപാല്‍ മാര്‍ഗമോ സമര്‍പ്പിക്കണം. മികച്ച അനുഭവക്കുറിപ്പുകള്‍ക്ക് ഭരണഭാഷ വാരാഘോഷ സമാപന പരിപാടിയില്‍ സമ്മാനങ്ങള്‍ നല്‍കും.
ജീവനക്കാര്‍ക്ക് ഭരണഭാഷ, മലയാള ഭാഷ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നോത്തരി, ഇംഗ്ലീഷില്‍ നിന്ന് മലയാളത്തിലേക്ക് പരിഭാഷ എന്നീ വിഭാഗങ്ങളിലും മത്സരങ്ങള്‍ ഉണ്ടാകും. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ നവംബര്‍ അഞ്ചിനകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

 

സാക്ഷര സമിതി യോഗം അഞ്ചിന്
ജില്ലാ സാക്ഷരതാ മിഷന്റെ യോഗം നവംബര്‍ അഞ്ചിന് രാവിലെ 11 മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന്റെ ചേമ്പറില്‍ ചേരും.

 

പ്രസംഗ മത്സര വിജയികളെ പ്രഖ്യാപിച്ചു
2020 ലെ റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി നെഹ്‌റു യുവകേന്ദ്ര സംഘടിപ്പിക്കുന്ന ദേശീയ പ്രസംഗമത്സരത്തിനുള്ള ജില്ലാതല വിജയികളെ പ്രഖ്യാപിച്ചു. കണ്ണൂര്‍ ബ്ലോക്കിലെ ഫാഹിമ നിസാര്‍ ഒന്നാസ്ഥാനവും തളിപ്പറമ്പ ബ്ലോക്കിലെ വര്‍ഷ എം വി രണ്ടാം സ്ഥാനവും പയ്യന്നൂര്‍ ബ്ലോക്കിലെ വരുണ്‍ വാസുദേവ് മുന്നാംസ്ഥാനവും കരസ്ഥമാക്കി. വിജയികള്‍ക്ക് യാഥാക്രമം 5000, 2000, 1000 രൂപയുടെ ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും ലഭിക്കും. ജില്ലയെ പ്രതിനിധീകരിച്ച് ഫാഹിമ നിസാര്‍ സംസ്ഥാന തലത്തില്‍ മത്സരിക്കും

date