Skip to main content

തദ്ദേശ സ്ഥാപന അധ്യക്ഷൻമാർക്ക് അനുഭവക്കുറിപ്പ് മത്സരം

ത്രിതല പഞ്ചായത്തുകളുടെയും നഗരസഭകളുടെയും അധ്യക്ഷൻമാർക്ക് ഭരണ രംഗത്തെ അനുഭവം പങ്കുവെക്കാൻ അവസരം. ഭരണ ഭാഷ വാരാഘോഷത്തിന്റെ ഭാഗമായി വിവര പൊതുജന സമ്പർക്ക വകുപ്പാണ് ഇതിന് അവസരം ഒരുക്കുന്നത്. തദ്ദേശ സ്ഥാപന അധ്യക്ഷൻമാർ എന്ന നിലയിൽ ഉണ്ടായ ഏറ്റവും ഹൃദയസ്പർശിയായോ ഏറെ പ്രധാനപെട്ടതോ ആയി തോന്നുന്ന അനുഭവമാണ് എഴുതേണ്ടത്‌. രണ്ട് പുറത്തിൽ കവിയാത്ത അനുഭവകുറിപ്പും മറ്റൊരു പേജിൽ വ്യക്തി വിവരണവും നൽകണം. മികച്ച അനുഭവകുറിപ്പുകൾക്കു പുരസ്‌കാരം നൽകും.  കുറിപ്പുകൾ നവംബർ 11 നകം ജില്ല ഇൻഫർമേഷൻ ഓഫീസിൽ നേരിട്ടോ തപാൽമാർഗമോ ലഭിക്കണം.

date