Post Category
ഓഫീസ് അസിസ്റ്റന്റ്; കരാര്‍ നിയമനം
കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ റിസര്‍ച്ച് കമ്മിറ്റി ഫ്രണ്ട് ഓഫീസില്‍ ഓഫീസ് അസിസ്റ്റന്റ് തസ്തികയില്‍ കരാര്‍ നിയമനത്തിനുള്ള ഇന്റര്‍വ്യൂ നവംബര്‍ 10ന് രാവിലെ 10.30ന് നടക്കും. ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും മെഡിക്കല്‍ കോളേജില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് പങ്കെടുക്കാം. പ്രതിമാസ വേതനം 16500.
പ്രായ പരിധി 40 വയസ്. താത്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയുമായി കോളേജ് ഓഫീസില്‍ എത്തണം. ഫോണ്‍: 0474-2572574.
(പി.ആര്‍.കെ.നമ്പര്‍ 2528/17)
date
- Log in to post comments