Skip to main content

പട്ടികജാതി വനിതകള്‍ക്ക് മ്യൂറല്‍ പെയിന്റിങ് പരിശീലനം 

ജില്ലാ പഞ്ചായത്തിന്റെ 2019-20  സാമ്പത്തിക വര്‍ഷത്തെ പദ്ധതിയായ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വനിതകള്‍ക്കുള്ള  മ്യൂറല്‍ പെയിന്റിങ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 18 നും 45നും ഇടയില്‍ പ്രായമുളള വനിതകള്‍ക്കാണ് പരിശീലനം.മ്യൂറല്‍ പെയിന്റിങ് പഠിക്കാന്‍ താല്‍പര്യമുളള, ചിത്രകലാ അഭിരുചിയുളളവര്‍ക്ക് മുന്‍ഗണന .ആന്ധ്രാ ബാങ്കിന്റെ ഉടമസ്ഥതയിലുളള കാഞ്ഞങ്ങാട്ടെ വെളളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് മുഖേനയാണ് പരിശീലനം നല്‍കുന്നത്.  താമസ സൗകര്യം ലഭ്യമാണ്.  കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റിനൊപ്പം മ്യൂറല്‍ പെയിന്റിങ് കിറ്റ് കൂടി നല്‍കും. താല്‍പര്യമുള്ളവര്‍ അപേക്ഷ, ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് സഹിതം കാസര്‍കോട് സിവില്‍സ്റ്റേഷനിലെ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍  നവംബര്‍ 15നകം നല്‍കണം.    കൂടുതല്‍ വിവരങ്ങള്‍ക്ക് 04994256162

date