Skip to main content

പ്രളയത്തില്‍ നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റ് വീണ്ടെടുക്കാന്‍ നവംബര്‍ ആറിന് മെഗാ സര്‍ട്ടിഫിക്കറ്റ് അദാലത്ത് 

 ജില്ലാ ഭരണകൂടത്തിന്റെയും, സംസ്ഥാന ഐ.ടി വകുപ്പിന്റെയും നേതൃത്വത്തില്‍ ഇക്കഴിഞ്ഞ പ്രളയത്തില്‍  സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടവര്‍ക്കായി മലപ്പുറം മുനിസിപ്പല്‍  ടൗണ്‍ ഹാളില്‍   നവംബര്‍ ആറിന് രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചു വരെ മെഗാ സര്‍ട്ടിഫിക്കറ്റ് അദാലത്ത് സംഘടിപ്പിക്കുന്നു.  പൊതു വിദ്യാഭ്യാസ വകുപ്പ്, ഹയര്‍ സെക്കന്‍ഡറി ബോര്‍ഡ്, സിവില്‍ സപ്ലൈസ് ഡിപ്പാര്‍ട്ട്‌മെന്റ്, മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ്, രജിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്   റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റ,്  പഞ്ചായത്ത് അക്ഷയ,  എന്നീ  വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് പരിപാടി നടത്തുക. താത്പര്യമുള്ളവര്‍ നവംബര്‍ അഞ്ചിനകം സിറ്റിസണ്‍ കാള്‍ സെന്റര്‍ നമ്പറായ 155300  ല്‍ നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ വിവരങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്യണം.
400 ഓളം സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു

ചുങ്കത്തറയില്‍ നടന്ന സര്‍ട്ടിഫിക്കറ്റ് അദാലത്തില്‍ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട 400 ഓളം സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. 132 പേര്‍ക്ക് എസ്.എസ്.എല്‍സി സര്‍ട്ടിഫിക്കറ്റ്, 64 പേര്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റ്, പ്ലസ്ടു സര്‍ട്ടിഫിക്കറ്റ് 60 പേര്‍ക്കും, ആര്‍.സി ബുക്ക്, ഡ്രൈവിങ്ങ് ലൈസന്‍സ്  തുടങ്ങിയ 53 പേര്‍ക്കും, വസ്തു ആധാരം 41 പേര്‍ക്കും, ആധാര്‍ കാര്‍ഡ് 20, റേഷന്‍ കാര്‍ഡ് 22 പേര്‍ക്ക്, ജാതി സര്‍ട്ടിഫിക്കറ്റ് ആറും പേര്‍ക്കും നല്‍കി.

date