Skip to main content

കായിക പുരോഗതിക്ക്  പ്രത്യേക പരിഗണന നല്‍കും

താനൂര്‍ മണ്ഡലത്തിലെ കായിക രംഗത്തെ പുരാഗതിക്ക് പ്രത്യേക പരിഗണന നല്‍കുമെന്ന് വി.അബദുറഹിമാന്‍ എം.എല്‍.എ പറഞ്ഞു. അന്താരാഷ്ട്ര നിലവാരത്തിയുള്ളതുള്‍പ്പെടെയുള്ള അഞ്ച് സ്റ്റേഡിയങ്ങള്‍ താനൂരില്‍ പുര്‍ത്തിയാക്കുമെന്ന് അദ്ദേഹം പറഞ്ഞു. താനാളൂര്‍ ഗ്രാമപഞ്ചായത്ത് കേരളോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍.മുജീബ് ഹാജി അധ്യക്ഷത വഹിച്ചു. താനൂര്‍ ബ്ലോക്ക് പബായത്ത് പ്രസിഡന്റ് സി.കെ.എ റസാഖ് പ്രതിഭകളെ ആദരിച്ചു. സിനിമാ പിന്നണി ഗായിക അസ്മ കൂട്ടായി കലോത്സവം ഉദ്ഘാടനം ചെയ്തു. കവയിത്രി, വി.പി കമലാക്ഷി, ചിത്രകാരന്‍ കവറൊടി മുഹമ്മദ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം.മല്ലിക, സ്ഥിരം സമിതി അധ്യക്ഷ•ാരായ പി.എസ്.സഹദേവന്‍, കളത്തില്‍ ബഷീര്‍, കെ.പത്മാവതി, അംഗം പാലാട്ട് ഹനിഫ, അസി.സെക്രട്ടറി സി. ജ്യോതി, കേരളോത്സവ കമ്മിറ്റി കണ്‍വീനര്‍ മുജീബ് താനാളൂര്‍ എന്നിവര്‍ സംസാരിച്ചു.
 

date