Skip to main content

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി  ബോര്‍ഡിന്റെ                    ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചു

 

 കേരളാ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് നല്‍കി വരുന്ന ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ച് ഉത്തരവായി. മിനിമം  പെന്‍ഷന്‍ സ്റ്റേജ് ക്യാരേജ്, കോണ്‍ട്രാക്ട് ക്യാരേജ് എന്നിവയ്ക്ക്  നിലവിലുളള നിരക്ക് 1200ല്‍ നിന്ന്  5000 രൂപയായി വര്‍ധിപ്പിച്ചു.  ഗുഡ്‌സ് വെഹിക്കിള്‍ (ഹെവി,ലൈറ്റ്)  ഇവ യഥാക്രമം 1200ല്‍ നിന്ന് 3500 രൂപയായി വര്‍ധിപ്പിച്ചു.  ടാക്‌സി ക്യാബ് 1200 നിന്ന് 2500ആയും ഓട്ടോറിക്ഷ 1200 നിന്ന് 2000 ആയും ഉയര്‍ത്തി.
    മരണാനന്തരധനസഹായം, ചികിത്സാധനസഹായം, അപകടചികിത്സാ ധനസഹായം എന്നിവ 50,000 രൂപയില്‍ നിന്ന് 1,00,000 ആയും ഉയര്‍ത്തി. അപകടമരണാനന്തരധനസഹായം 1.5 ലക്ഷം രൂപയില്‍  നിന്ന് രണ്ടു ലക്ഷമായും ഉയര്‍ത്തിയിട്ടുണ്ട്. വിവാഹധനസഹായം 20,000രൂപയില്‍ നിന്ന് 40,000 രൂപയായും ഉയര്‍ത്തി. ഇതോടൊപ്പം ഉടമ-തൊഴിലാളി അംശദായം 20 ശതമാനം വര്‍ധിപ്പിച്ചതായി ജില്ലാ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
 

date