Skip to main content

സായാഹ്ന ഒ.പി തുടങ്ങി

വാഴക്കാട് ഗ്രാമ പഞ്ചായത്ത് കുടുംബ ആരോഗ്യ കേന്ദ്രത്തില്‍ സായാഹ്ന ഒപി തുടങ്ങി.  ഒ.പി യുടെ ഉദ്ഘാടനം ടി വി ഇബ്രാഹിം എം.എല്‍.എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെഎം ജമീല ടീച്ചര്‍ അധ്യക്ഷത വഹിച്ചു. കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്   മണ്ണറോട്ട് ഫാത്തിമ മുഖ്യാതിഥിയായിരുന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജൈസല്‍ എളമരം, ബ്ലോക്ക് പഞ്ചായത്ത് സ്ഥിര സമിതി ചെയര്‍പേഴ്സണ്‍ ഷറഫുന്നീസ,  ്ഗ്രാമപഞ്ചായത്ത സ്ഥിര സമിതി ചെയര്‍പേഴ്സന്‍ സുഹറാബി,
മെഡിക്കല്‍ ഓഫീസര്‍ ഡോ:മുഹമ്മദ് അമീന്‍,  വിവിധ സംഘടന പ്രതിനിധികളായ മലയില്‍ അബ്ദുറഹ്മാന്‍ മാസ്റ്റര്‍, പി കെ മുരളീധരന്‍, ഷിബു അനന്തായൂര്‍, അബ്ദുല്‍ അലി മാസ്റ്റര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ സംസാരിച്ചു
 

date