ഭിന്ന ശേഷി സഹായ ഉപകരണങ്ങള്‍ക്കായി നിര്‍ണയ ക്യാമ്പ് നടത്തി
സാമൂഹ്യ നീതി വകുപ്പിനു കീഴിലെ സ്വയംഭരണ സ്ഥാപനമായ എന്‍.ഐ.പി.എം.ആറിന്റെ നേതൃത്വത്തില്‍ പ്രളയബാധിത മേഖലകളിലെ ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ നല്‍കുന്നതിന്റെ ഭാഗമായി ചുങ്കത്തറ മാര്‍ത്തോമ ഗോള്‍ഡന്‍ ജൂബിലി പാരിഷ് ഹാളില്‍ ആവശ്യകത നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു. നിലമ്പൂര്‍ ബ്ലോക്ക് പരിധിയിലെ ഭിന്നശേഷിക്കാര്‍ക്കായി സംഘടിപ്പിച്ച ക്യാമ്പില്‍ 250 ഓളം പേര്‍ പങ്കെടുത്തു. പി.വി.അന്‍വര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചുങ്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സ്വപ്ന അധ്യക്ഷത വഹിച്ചു. നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി. സുഗതന്‍, ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ കെ.കൃഷ്ണ മൂര്‍ത്തി, എന്‍.ഐ.പി.എം.ആര്‍ ജോയിന്റ് ഡയറക്ടര്‍ സി.ചന്ദ്ര ബാബു, നാഷനല്‍ ട്രസ്റ്റ് പ്രതിനിധി സിനില്‍ദാസ്, സാമൂഹ്യ സുരക്ഷാ മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ നൗഫല്‍, കോ ഓര്‍ഡിനേറ്റര്‍മാരായ നവാസ് ജാന്‍, ജാഫര്‍, എന്നിവര്‍ സംസാരിച്ചു. ഡോ.ജാവേദ്, ഡോ.സിന്ധു വിജയകുമാര്‍, ഡോ.പ്രദീപ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
- Log in to post comments