Skip to main content

കൊണ്ടോട്ടി ഉപജില്ലാ കലോത്സവം ഇന്ന് തുടങ്ങും

    കൊണ്ടോട്ടി ഉപജില്ലാ കലോത്സവത്തിന് ഇന്ന്(നവംബര്‍ നാല്) പുളിക്കല്‍ എ എം.എം ഹൈസ്‌കൂളില്‍ തുടക്കം കുറിക്കും. നൂറ്റിഅമ്പതിലധികം സ്‌കൂളുകളില്‍ നിന്നും 293 മത്സരഇനങ്ങളില്‍ 6986 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. കലോത്സവത്തിന്റെ ഉദ്ഘാടനം വൈകീട്ട് 3.30 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ നിര്‍വഹിക്കും. ചടങ്ങില്‍ ചെറുകഥാകൃത്ത് പി.കെ പാറക്കടവ് മുഖ്യാതിഥിയായി പങ്കെടുക്കും. പുളിക്കല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സറീന അബ്ദുല്‍ അസീസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ രാഷ്ട്രീയസാമൂഹിക മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കും.
    ഓഫ് സ്റ്റേജ് മത്സരങ്ങള്‍ ഇന്ന് (തിങ്കള്‍) രാവിലെ ഒന്‍പതിന് ആരംഭിക്കും. നാല് ദിവസങ്ങളിലായി സ്റ്റേജ് ഇനങ്ങള്‍ 10 വേദികളിലും സ്റ്റേജിതര മത്സരങ്ങള്‍ 18 ഹാളുകളിലും നടത്തും. മേളയുടെ വിജയകരമായ നടത്തിപ്പിനായി സംഘാടക സമിതിയും 14 ഉപസമിതികളും പ്രവര്‍ത്തിച്ചു വരുന്നുണ്ട്. നവംബര്‍ ഏഴിന് സമാപന സമ്മേളനവും സമ്മാനദാനവും നടക്കും.
 

date