Skip to main content

തിരൂര്‍ സബ് ജില്ല കലോത്സവത്തിന് തുടക്കം

    നാല് ദിനങ്ങളിലായി നടക്കുന്ന 32 മത് തിരൂര്‍ സബ് ജില്ല കലോത്സവം സി. മമ്മുട്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്തു.  തിരൂര്‍ ഗവ.ബോയ്‌സ് ഹയര്‍ സെക്കന്‍ഡറിസ്‌കൂളില്‍ ഒമ്പത് വേദികളിലായി നടക്കുന്ന മേളയില്‍ നാലായിരത്തോളം പ്രതിഭകള്‍ മാറ്റുരക്കും. തിരൂര്‍ നഗരസഭ പരിധിയിലേയും തലക്കാട്, തിരുനാവായ, തൃപ്രങ്ങോട്, പുറത്തൂര്‍, മംഗലം, വെട്ടം ഗ്രാമ പഞ്ചായത്തുകളിലേയും 150 ലേറെ വിദ്യാലങ്ങളിലുള്ളവരാണ് മത്സരത്തില്‍ മാറ്റുരക്കന്നത്. നഗരസഭ ചെയര്‍മാന്‍ കെ ബാവ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്‍ പേഴ്‌സണ്‍ സഫിയ ടീച്ചര്‍, തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. റംല, തിരുന്നാവായ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഫൈസല്‍ എടശ്ശേരി, തൃപ്രങ്ങോട് പഞ്ചായത്ത് പ്രസിഡന്റ്   പി. കുമാരന്‍ ,പുറത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് റഹ്മത്ത് സൗദ, തിരൂര്‍ എ.ഇ.ഒ സി പ്രകാശ് എന്നിവര്‍ സംസാരിച്ചു.
 

date