മാറ്റാംപുറം സെപ്‌റ്റേജ് മാലിന്യസംസ്‌ക്കരണ പ്ലാന്റിന്റെ ട്രയൽ റൺ ഉടൻ
നഗരത്തിലെ സെപ്‌റ്റേജ് മാലിന്യപ്രശ്‌നത്തിന് ശാശ്വത പരിഹാരം ലക്ഷ്യമിട്ട് മാറ്റാംപുറത്ത് നിർമ്മിച്ച സെപ്‌റ്റേജ് മാലിന്യസംസ്‌ക്കരണ പ്ലാന്റിന്റെ ട്രയൽ റൺ ഉടൻ നടത്തുമെന്ന് കോർപ്പറേഷൻ മേയർ അജിത വിജയൻ പറഞ്ഞു. ഒരു കോടി രൂപ ചിലവിൽ യൂണിസെഫാണ് ആധുനിക രീതിയിലുളള സംസ്‌കരണ പ്ലാന്റ് പൂർത്തികരിച്ചിരിക്കുന്നത്. സെപ്‌റ്റേജ് മാലിന്യം സംസ്‌കരിക്കുക എന്നത് കോർപ്പറേഷൻ ഉൾപ്പെടെയുളള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതലയാണ്. ട്രയൽ റൺ എംപിമാർ, എംഎൽഎമാർ, പഞ്ചായത്ത് പ്രസിഡണ്ടുമാർ, കൗൺസിലർമാർ, പോലീസ് മേധാവികൾ, മാധ്യമപ്രവർത്തകർ
എന്നിവരുടെ സാന്നിധ്യത്തിൽ നടത്തുമെന്ന് മേയർ അറിയിച്ചു. വയനാട് കൽപ്പറ്റയിൽ സ്ഥാപിച്ചിട്ടുളള സെപ്‌റ്റേജ് പ്ലാന്റിന്റെ മാതൃകയിലാണ് മാറ്റാപുറം പ്ലാന്റ്. കൽപ്പറ്റയിലെ ഈ പ്ലാന്റ് കോർപ്പറേഷൻ പ്രതിനിധി സംഘം സന്ദർശിച്ച് വിലയിരുത്തിയിരുന്നു. മാറ്റാംപുറത്തെ പ്ലാന്റിനു പുറമേ മറ്റ് രണ്ട് പദ്ധതികളുടെ കൂടി ടെണ്ടർ നടപടികൾ പുരോഗമിക്കുകയാണ്.
- Log in to post comments