Skip to main content

വിധവകൾക്ക് സഹായ ഹസ്തം പദ്ധതി

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 55 വയസ്സിൽ താഴെ പ്രായമുളള വിധവകളുടെ പുനരധിവാസത്തിനുളള സഹായ ഹസ്തം ധനസഹായ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. വിധവകൾക്ക് സ്വയം തൊഴിൽ ചെയ്ത് വരുമാനമാർഗ്ഗം കണ്ടെത്തുന്നതിന് ഒറ്റത്തവണ ധനസഹായമായി 30000 രൂപ അനുവദിക്കും. 18 വയസ്സിൽ താഴെ പ്രായമുളള കുട്ടികൾ ഉളളവർ, ഭിന്നശേഷിക്കാരായ മക്കൾ ഉളളവർ, പെൺകുട്ടികൾ മാത്രം ഉളളവർ എന്നിവർക്ക് മുൻഗണന. അപേക്ഷകർ താമസിക്കുന്ന അതാത് ബ്ലോക്ക് പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോർപ്പറേഷൻ പ്രദേശങ്ങളിലെ ഐസിഡിഎസ് ഓഫീസർക്ക് നവംബർ 15 നകം അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്ക് അതാത് ഐസിഡിഎസ് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0487-2321689, 9446453235.
 

date