Skip to main content

ഭിന്നശേഷിക്കാർക്ക് കായികമത്സരങ്ങൾ

ഭിന്നശേഷിക്കാർക്കായുളള അന്തർദേശീയ ദിനാചരണത്തോടനുബന്ധിച്ച് ഡിസംബർ മൂന്നിന് ഭിന്നശേഷിയുളളവരുടെ കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ താൽപര്യമുളള സ്‌പെഷ്യൽ സ്‌കൂളുകൾ, സംഘടനകൾ, വ്യക്തികൾ എന്നിവർ നവംബർ പത്തിനകം തൃശൂർ ചെമ്പൂക്കാവ് മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസിൽ നോമിനേഷനുകൾ നൽകണം. ഫോൺ: 0487-2321702.
 

date