Skip to main content

സൗജന്യ മെഡിക്കൽ ക്യാമ്പുകളുമായി തൃശൂർ നഗരസഭ

പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ അംഗീകാർ ക്യാമ്പയിന്റെ ഭാഗമായി തൃശൂർ കോർപ്പറേഷൻ സൗജന്യ നേത്ര പരിശോധന, തിമിര ശസ്ത്രക്രിയ, മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. നവംബർ 9, 16, 20, 23 തീയതികളിൽ വിവിധ പ്രദേശങ്ങളിൽ മലബാർ കണ്ണാശുപത്രി, അഹല്യ കണ്ണാശുപത്രി എന്നിവയുടെ സഹകരണത്തോടെയാണ് നേത്ര പരിശോധന. നവംബർ മൂന്ന് മുതൽ അഞ്ച് ഞായറാഴ്ചകളിൽ ജൂബിലി മിഷൻ മെഡിക്കൽ കോളേജിന്റെ സഹായത്തോടെ മെഡിക്കൽ ക്യാമ്പുകളും സംഘടിപ്പിക്കും. നവംബർ 10, 17, 24 ഡിസംബർ 1, 8 തീയതികളിലാണ് മെഡിക്കൽ ക്യാമ്പുകൾ. കോർപ്പറേഷനിലെ പിഎംഎവൈ-ലൈഫ് വിഭാഗം സംഘടിപ്പിച്ച ക്യാമ്പ് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോൺ ഡാനിയേൽ ഉദ്ഘാടനം ചെയ്തു. വിയ്യൂർ എൻഎസ്എസ് ഹാളിൽ നടത്തിയ സൗജന്യ നേത്ര പരിശോധന ക്യാമ്പിൽ നൂറോളം പേർ പങ്കെടുത്തു.

date