Skip to main content

വാക്ക്  ഇന്‍ ഇന്റര്‍വ്യൂ

കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ ജില്ലാ ഓഫീസിന് കീഴില്‍ പഞ്ചായത്തുതല പ്രവര്‍ത്തനങ്ങള്‍ കോ-ഓര്‍ഡിനേറ്റ് ചെയ്യുന്നതിന് റാന്നി ബ്ലോക്കില്‍ ഉള്‍പ്പെട്ട റാന്നി, റാന്നി അങ്ങാടി, വടശ്ശേരിക്കര, വെച്ചൂച്ചിറ എന്നീ പഞ്ചായത്തുകളിലേക്ക് സേവിനിമാരെ ആവശ്യമുണ്ട്. എസ്എസ്എല്‍സി യോഗ്യതയുണ്ടായിരിക്കണം. പഞ്ചായത്തില്‍ ഉടനീളം യാത്രചെയ്യാന്‍ സാഹചര്യമുള്ള അതത് പഞ്ചായത്തുകളിലെ വനിതകളായിരിക്കണം അപേക്ഷര്‍. കുറഞ്ഞ പ്രായപരിധി 25 വയസ്.  11550 രൂപ ഹോണറേറിയം ലഭിക്കും. താത്പര്യമുള്ളവര്‍ വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും അസല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പുമായി വടശേരിക്കര ചെങ്ങറമുക്കില്‍ പ്രവര്‍ത്തിക്കുന്ന കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ ജില്ലാ ഓഫീസില്‍ ഈ മാസം  16ന് രാവിലെ 10.30 ന് നേരിട്ട് ഹാജരാകണം. ഫോണ്‍: 04735 250022.                                   

 

date