Skip to main content

സ്‌നേഹിത കാമ്പയിനും ലക്ഷ്യ ഉപജീവന കേന്ദ്രം ഉദ്ഘാടനവും ഇന്ന്(5)

 

കുടുംബശ്രീ ജില്ലാ മിഷന്റെ സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌ക്കിന്റെ സ്‌നേഹിത കാമ്പയിനും ലക്ഷ്യ ഉപജീവന കേന്ദ്രം ഉദ്ഘാടനവും ഇന്ന്(5) രാവിലെ 10.30ന് പന്തളം സ്‌നേഹിതയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി നിര്‍വഹിക്കും. പന്തളം നഗരസഭ ചെയര്‍പേഴ്‌സണ്‍ റ്റി.കെ. സതി അധ്യക്ഷത വഹിക്കും. സ്‌നേഹിത ഉപജീവന കേന്ദ്രത്തിലേക്കുള്ള തയ്യല്‍ മെഷീന്‍ സബ് ജഡ്ജും ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിയുമായ ജെ.ആര്‍. ബില്‍കുല്‍ സ്വീകരിക്കും. 11.30ന് നടക്കുന്ന ബോധവത്കരണ ക്ലാസ് കോന്നി എന്‍എസ്എസ് കോളജ് അസി. പ്രൊഫസര്‍ പ്രീതാ കൃഷ്ണന്‍ നയിക്കും. ഉപജീവന കേന്ദ്രത്തിലെ ഉത്പന്നങ്ങളുടെ ആദ്യ വില്‍പ്പന പന്തളം സിഐ ഇ.ഡി. ബിജു നിര്‍വഹിക്കും. സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനം ലക്ഷ്യമാക്കി രണ്ടു വര്‍ഷമായി പന്തളം കേന്ദ്രീകരിച്ച് സ്‌നേഹിത പ്രവര്‍ത്തിച്ചു വരുന്നു.

date