Post Category
വിധവകള്‍ക്ക് സ്വയം തൊഴില്‍പദ്ധതി
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിധവകള്‍ക്ക് സ്വയം തൊഴില്‍ ആരംഭിക്കുന്നതിനുളള ധനസഹായ പദ്ധതിയിലേക്ക് വനിതാ-ശിശുവികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. പ്രായം 55 വയസില്‍ താഴെ. 18 ല്‍ താഴെ പ്രായമുളള കുട്ടികളോ ഭിന്നശേഷിക്കാരായ മക്കളോ പെണ്‍മക്കള്‍ മാത്രമോ ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. അപേക്ഷ നവംബര്‍ 15നകം നല്‍കണം. അപേക്ഷ ഫോറവും കൂടുതല്‍ വിവരങ്ങളും വനിതാ -ശിശുവികസന വകുപ്പ് ജില്ലാ ഓഫീസ്, ഐസിഡിഎസ് ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും. ഫോണ്‍:0481 2300955
date
- Log in to post comments