Post Category
കുടുംബാരോഗ്യ ക്വിസ് 9ന്
ആര്‍ദ്രം ജനകീയ കാമ്പയിനിന്‍റെ ഭാഗമായി നവംബര്‍ ഒന്‍പതിന് കുടുംബാരോഗ്യ ക്വിസ് മത്സരം സംഘടിപ്പിക്കും. രാവിലെ 10ന് കോട്ടയം ജനറല്‍ ആശുപത്രിയില്‍ ആരോഗ്യ കേരളം കോണ്‍ഫറന്‍സ് ഹാളില്‍ ശരിയായ ആരോഗ്യ ശീലങ്ങള്‍, പൊതു ആരോഗ്യം, ആരോഗ്യ അനുബന്ധ വിഷയങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കിയാണ് മത്സരം.
കുട്ടികള്‍ക്കൊപ്പം കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങള്‍ക്കും പങ്കെടുക്കാം. വിജയികള്‍ക്ക് കാഷ് പ്രൈസ് ലഭിക്കും. 9946105779 എന്ന നമ്പരില്‍ രജിസ്റ്റര്‍ ചെയ്യാം.
date
- Log in to post comments