Skip to main content

ഒറ്റത്തവണ സ്‌കോളര്‍ഷിപ്പിനും വിദ്യാഭ്യാസ അവാര്‍ഡിനും അപേക്ഷ ക്ഷണിച്ചു

സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്‍പ്പനക്കാരുടെയും ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്കുള്ള  ഉപരിപഠനത്തിനുള്ള ഒറ്റത്തവണ സ്‌കോളര്‍ഷിപ്പിനും 2019 ലെ വിദ്യാഭ്യാസ അവാര്‍ഡിനും അപേക്ഷ ക്ഷണിച്ചു. ഉപരിപഠനത്തിനുള്ള ഒറ്റത്തവണ സ്‌കോളര്‍ഷിപ്പിനായി ബിരുദം, പ്രഫഷനല്‍ ബിരുദം, പോളിടെക്‌നിക്ക് ത്രിവത്സര ഡിപ്ലോമ കോഴ്‌സുകള്‍, ബിരുദാനന്തര ബിരുദം തുടങ്ങിയ കോഴ്‌സുകള്‍ക്ക് പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസ അവാര്‍ഡിന് എസ്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി, എച്ച്.സി, വി.ച്ച്.എസ്.സി തുടങ്ങിയവയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയവര്‍ക്ക് അപേക്ഷിക്കാം. സ്റ്റേറ്റ്, സി.ബി.എസ്.സി സിലബസ്സുകള്‍ക്ക്  പ്രത്യേകം അവാര്‍ഡുകള്‍ നല്‍കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 31. അപേക്ഷാ ഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും ജില്ലാ ഭാഗ്യക്കുറി ക്ഷേമ നിധി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍-0483-2734171.  

date