Post Category
പാരമ്പര്യേതര ട്രസ്റ്റി ബോര്‍ഡ് രൂപീകരണം
ആലങ്കോട് വില്ലേജിലെ ശ്രീ.കോക്കൂര്‍ വിഷ്ണു ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ട്രസ്റ്റികളായി നിയമിക്കുന്നതിന് അര്‍ഹരായ തദ്ദേശ വാസികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ പൂരിപ്പിച്ച അപേക്ഷകള്‍ നവംബര്‍ ആറിന് വൈകീട്ട് അഞ്ചിനകം തിരൂര്‍ മിനി സിവില്‍ സ്റ്റേഷനിലുള്ള മലബാര്‍ ദേവസ്വം ബോര്‍ഡ്, അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ നല്‍കണം. അപേക്ഷാ ഫോറത്തിനും മറ്റ് വിവരങ്ങള്‍ക്കും അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലോ ബോര്‍ഡിന്റെ ഗുരുവായൂര്‍ ഇന്‍സ്‌പെകടറുടെ ഓഫീസിലോ ബന്ധപ്പെടണം.
date
- Log in to post comments