Skip to main content

മഹാത്മാ ഗാന്ധി- ജീവിതവും ദര്‍ശനവും'  പ്രദര്‍ശനം സംഘടിപ്പിച്ചു

മഹാത്മാ ഗാന്ധിയുടെ ജീവിതത്തേയും ദര്‍ശനങ്ങളേയും കുറിച്ചുള്ള ത്രിദിന പ്രദര്‍ശനം വളാഞ്ചേരി മര്‍ക്കസ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ ആരംഭിച്ചു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അതവനാട് മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. ഗാന്ധിജിയുടെയും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റേയും സുപ്രധാന ഘട്ടങ്ങളുടെ ചിത്രങ്ങളും വിവരണങ്ങളും അടങ്ങുന്ന പ്രദര്‍ശം ഗാന്ധിജിയുടെ 150ാം ജ•-വാര്‍ഷികത്തിന്റെ ഭാഗമായാണ് സംഘടിപ്പിച്ചത്. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലെ റീജ്യണല്‍ ഔട്ട് റീച്ച് ബ്യൂറോ ഒരുക്കുന്ന പ്രദര്‍ശനത്തിന്റെ ഭാഗമായി പ്രശ്‌നോത്തരി മത്സരങ്ങളും കലാപരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. 
കോളേജ് പ്രിന്‍സിപ്പല്‍ സി.പി..മുഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തില്‍ കോളേജ് സൂപ്രണ്ട് കെ.എം. അബ്ദുള്‍ ഗഫൂര്‍, ഫീല്‍ഡ് ഔട്ട്‌റീച്ച് ബ്യൂറോ, വയനാട് ഫീല്‍ഡ് പബ്ലിസിറ്റി ഓഫീസര്‍ പ്രജിത്ത് കുമാര്‍ എം.വി., സി. ഉദയകുമാര്‍, ഫീല്‍ഡ് ഔട്ട്‌റീച്ച് ബ്യൂറോ, ഗാന്ധിയന്‍ നാരായണന്‍, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ അസ്‌കര്‍ അലി എം.ടി., എന്‍.എസ്.എസ്. യൂണിറ്റ് സെക്രട്ടറി അശ്വതി പി.വി. തുടങ്ങിയിവര്‍ സംസാരിച്ചു. പ്രദര്‍ശനം ആറാം തീയതി സമാപിക്കും.

date