Skip to main content

താനൂര്‍ ബ്ലോക്ക് കേരളോത്സവം നവംമ്പര്‍ 11 ന് തുടങ്ങും

കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന് കീഴിലുള്ള താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം നവംമ്പര്‍ 11 മുതല്‍ 18 വരെ വിവിധ വേദികളില്‍ നടക്കും. 14 ന് വൈകിട്ട് ആറിന്   കുറ്റിപ്പാല ഗാര്‍ഡന്‍ വാലി സ്‌കൂളില്‍ വടംവലി മത്സരം, 15 ന് വൈകിട്ട് ആറിന് മീനടത്തുര്‍ മലബാര്‍ ബാഡ്മിന്റണ്‍ അക്കാഡമിയില്‍ ഷട്ടില്‍ ബാഡ്മിന്റണ്‍ മത്സങ്ങളും 16 ന് കായിക മത്സരം കോഴിച്ചെന ആര്‍.ആര്‍ എഫ് ഗ്രൗണ്ടിലും 17 ന് കലാമത്സങ്ങള്‍ ചെട്ടിയാംകിണര്‍ ഗവ: ഹയര്‍  സെക്കന്‍ഡറി         സ്‌കൂളിലും നടക്കും, ഫുട്‌ബോള്‍, ക്രിക്കറ്റ്, കബടി മത്സരങ്ങള്‍ 17 ന് കോഴിച്ചെന ആര്‍.ആര്‍.എഫ് ഗ്രൗണ്ടിലാണ് നടക്കുക. 
18 ന് വൈകിട്ട് ആറിന് വോളിബോള്‍ മത്സരങ്ങള്‍ പൊ•ുണ്ടം ബീക്കണ്‍ വോളി ഗ്രൗണ്ടിലും നടക്കും. പഞ്ചായത്തുകള്‍ എന്‍ട്രികള്‍ ഓണ്‍ലൈന്‍ റജിസ്‌ടേഷന്‍ പുര്‍ത്തിയാക്കി നവംമ്പര്‍ 11 ന് ബ്ലോക്ക് പഞ്ചായത്ത് ഓഫിസില്‍ എത്തിക്കണം. 
സംഘാടക സമിതി  യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.എ റസാഖ് അധ്യക്ഷനായി. വൈസ് പ്രസിഡണ്ട് കുണ്ടില്‍ ഹാജറ പൊ•ുണ്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുബൈര്‍ ഇളയേടത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.സി.അഷറഫ്, ടി. സമിര്‍, സെക്രട്ടറി കെ.പി.ബാബു. ജി.ഇ.ഒ ഇ ഗീത, മുജീബ് താനാളുര്‍ എന്നിവര്‍ സംസാരിച്ചു.
 

date