നബിദിനാഘോഷം ഹരിതാഭമാക്കണം - കലക്ടര്‍
ഈ വര്‍ഷത്തെ നബിദിനാഘോഷം പരിസ്ഥിതി സൗഹൃദവും ഹരിത ചട്ട പ്രകാരവുമാക്കുന്നതിന് എല്ലാവരും സഹകരിക്കണമെന്നു ജില്ലാകലക്ടര്‍ ജാഫര്‍ മലിക്. ജില്ലയിലെ വിവിധ മതസംഘടനാ നേതാക്കളുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കലക്ടര്‍.
പ്ലാസ്റ്റിക്, ഡിസ്‌പോസബിള്‍ സാമഗ്രികളുടെ ഉപയോഗം കുറച്ച് പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കുന്നതിന് പൊതു ജനങ്ങളെ ബോധവത്ക്കരിക്കുന്നതിനായി ഖത്തീബുമാര്‍ അടുത്ത വെള്ളിയാഴ്ച പള്ളികളില്‍ ഉദ്‌ബോധനം നടത്തണമെന്നു കലക്ടര്‍ പറഞ്ഞു. ആഘോഷത്തോടനുബന്ധിച്ച്് നടക്കുന്ന ഘോഷയാത്രയിലും മറ്റും ഉപയോഗിക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങളുടെയും പാനീയങ്ങളുടെയും ഗുണമേ• ഉറപ്പുവരുത്തുന്നതിനായി ആരോഗ്യ വകുപ്പിന്റെയും ഫുഡ് സേഫ്റ്റി വകുപ്പിന്റെയും നേതൃത്വത്തില്‍ പ്രത്യേക പരിശോധന നടത്താനും നിര്‍ദ്ദേശിച്ചു. കാലാവധി കഴിഞ്ഞ പാക്കറ്റ് ഭക്ഷണ പദാര്‍ത്ഥങ്ങളും പാനീയങ്ങളും ഇത്തരം പരിപാടികളില്‍ നല്‍കുന്നില്ലെന്നു സംഘാടകര്‍ ഉറപ്പുവരുത്തണം. ഘോഷയാത്രക്കു സ്വീകരണം നല്‍കുന്ന കേന്ദ്രങ്ങളിലും വഴിയോരങ്ങളിലും ശുചീകരണം സംഘാടകര്‍ സ്വയം ഏറ്റെടുക്കണമെന്നും നിര്‍ദ്ദേശിച്ചു.
കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ ശുചിത്വ മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ ഇ.ടി.രാകേഷ്, വിവിധ സംഘടന പ്രതിനിധികളായ ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, അബ്ദുല്‍ ഖാദര്‍ ഫൈസി (സമസ്ത), പി.എം.മുസ്തഫ(കേരള മുസ്‌ലിം ജമാഅത്ത്), കെ.പി.ജമാല്‍(എസ്.വൈ.എസ്), സദറുദ്ദീന്‍(ജമാഅത്തെ ഇസ്‌ലാമി), അബ്ദുല്‍ വഹാബ് (മഅ്ദിന്‍ അക്കാദമി), ഇസ്്മായില്‍ ഹുദവി(എസ്.എം.എഫ്് ) എന്നിവര്‍ പങ്കെടുത്തു.
- Log in to post comments