Skip to main content

പുറക്കാട്ടേരി ആയുര്‍വേദ ആശുപത്രി വികസനം വേഗത്തിലാക്കും-- മന്ത്രി തോമസ് ഐസക്

 

.പുറക്കാട്ടേരി ജില്ലാ  ആയുര്‍വേദ ആശുപത്രിയുടെ വികസനം വേഗത്തിലാക്കുമെന്ന് ധനകാര്യ മന്ത്രി ഡോ .തോമസ് ഐസക് പറഞ്ഞു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഗവ. ജില്ല ആയുര്‍വേദ ആശുപത്രി കെട്ടിട പ്രവൃത്തി ഉദ്ഘാടനം ആശുപത്രി പരിസരത്ത് നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ആയുര്‍വേദ ആശുപത്രിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 2 കോടി രൂപ നല്‍കും. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സാമ്പത്തിക അച്ചടക്ക നടപടി അനിവാര്യമാണ് .പുതിയ ആശുപത്രി കെട്ടിടം പണിയുമ്പോള്‍ പച്ചപ്പ് നിലനിര്‍ത്താന്‍ ശ്രദ്ധ ചെ ലുത്തണം മാനസിക ,ശാരീരിക പ്രയാസമനുഭവിക്കുന്ന കുട്ടികളുടെ പ്രശ്‌നങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു .ആയുര്‍വേദ ആശുപത്രിയുടെ വികസനത്തിന് ഉന്നതതല യോഗം  ഉടന്‍  ധനകാര്യ മന്ത്രി മുന്‍കൈയെടുത്ത് നടത്തണമെന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു .കോഴിക്കോട് ജില്ലാ പഞ്ചായത്ത് എ സി ഷണ്‍മുഖദാസ് ചൈല്‍ഡ് ആന്റ് അഡോളസെന്റ് കെയര്‍ സെന്റര്‍ സ്പന്ദനം പ്രവൃത്തിയുടേയും ,ആയുര്‍വേദ ആശുപത്രി ജെറിയാട്രിക് ബ്ലോക്ക് ഒരു കോടി രൂപയുടെ പ്രവൃത്തി, മന്ത്രി എ കെ ശശീന്ദ്രന്റെ ആസ്തി വികസന ഫണ്ട് ഒന്നര കോടി രൂപ ഉപയോഗിച്ച് നിര്‍മിക്കുന്ന ചുറ്റുമതില്‍ ,റോഡ് ,ഗെയ്റ്റ് ,ധന്വന്തരി ശില്പ പ്രവൃത്തിയുടെയും ഉദ്ഘാടനം മന്ത്രി തോമസ് ഐസക് നിര്‍വഹിച്ചു .ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിക്കാണ് നിര്‍മാണച്ചുമതല. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി സ്വാഗതം പറഞ്ഞു ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്, ആരോഗ്യസ്ഥിരം സമിതി ചെയര്‍മാന്‍ മുക്കം മുഹമ്മദ,്  ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഹമ്മദ് പുന്നക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എല്‍ എസ് ജി.ഡി എക്‌സി .എഞ്ചിനീയര്‍ സന്ദീപ് കെ ജി റിപ്പോര്‍ട്ട് അവതരിപ്പിച്ചു .

date