Skip to main content

ബാലശാസ്ത്ര കോണ്‍ഗ്രസ് നവംബര്‍ 15ന്

ആലപ്പുഴ: ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസിന്റെ ഭാഗമായി നടത്തുന്ന ജില്ല ബാലശാസ്ത്ര കോണ്‍ഗ്രസ് നവംബര്‍ 15ന് രാവിലെ ഒമ്പതു മുതല്‍ ആലപ്പുഴ ഗവ. മുഹമ്മദന്‍സ് ഗേള്‍സ് എച്ച്.എസില്‍ നടക്കും. 'ശാസ്ത്ര സാങ്കേതിക വിദ്യകളിലെ നൂതനാശയങ്ങള്‍ വൃത്തിയും ഹരിതാഭയും ആരോഗ്യവുമുള്ള രാജ്യത്തിന്' എന്നതാണ് മുഖ്യവിഷയം. ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പ്രോജക്ടുകള്‍ അവതരിപ്പിക്കും. തിരഞ്ഞെടുക്കുന്ന പ്രൊജക്ടുകള്‍ ഡിസംബര്‍ 2, 3 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന ബാലശാസ്ത്ര കോണ്‍ഗ്രസില്‍ അവതരിപ്പിക്കും. വിശദവിവരത്തിന് ഫോണ്‍: 9447976901.

 

date