Skip to main content

ചാലക്കുടി ഉപജില്ല സ്‌കൂൾ കലോത്സവത്തിന് തുടക്കം

ചാലക്കുടി വിദ്യാഭ്യാസ ഉപജില്ല അറുപതാമത് കേരള സ്‌കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനം ബെന്നി ബഹനാൻ എം.പി നിർവഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കൃഷ്ണൻ പതാക ഉയർത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ കെ.ജെ. ഡിക്സൻ അദ്ധ്യക്ഷനായി. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കലാപ്രിയ സുരേഷ് മുഖ്യാതിഥിയായി. കൊടകര ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, ഗവ. എൽ.പി സ്‌കൂൾ, ഗവ. നാഷണൽ ബോയ്സ് ഹൈസ്‌കൂൾ, സെന്റ് ഡോൺ ബോസ്‌കോ ഗേൾസ് ഹൈസ്‌കൂൾ എന്നീ സ്‌കൂളുകളിലെ ഒൻപത് വേദികളിലായാണ് മത്സരങ്ങൾ നടക്കുക. മുന്നൂറ്റി ഇരുപത്തിയെട്ട് ഇനങ്ങളിലായി മൂവായിരത്തി എഴുനൂറ്റി എഴുപത്തിമൂന്ന് കലാപ്രതിഭകൾ മാറ്റുരക്കും. മുനിസിപ്പൽ ചെയർപേഴ്‌സൺ ജയന്തി പ്രവീൺ കുമാർ, ജനറൽ കൺവീനർ യു. നന്ദകുമാരൻ, കെ.എസ്. സുധ, ഇ.എൽ. പാപ്പച്ചൻ, വിലാസിനി ശശി, കെ.എ. തോമസ്, റാമി ജോസഫ് തുടങ്ങിയവർ ആശംസകൾ നേർന്നു.

date