Skip to main content

ഗണിതവിജയം പദ്ധതിക്ക് തുടക്കമായി

സമഗ്ര ശിക്ഷ കേരളം (എസ്എസ്‌കെ) പദ്ധതി പ്രകാരം നടപ്പാക്കുന്ന ഗണിതവിജയം പരിപാടി ആരംഭിച്ചു. ഇതിന്റെ ഭാഗമായി മതിലകം ബി.ആർ.സി ഹാളിൽ ബി.ആർ.സിയിലെ 65 വിദ്യാലയങ്ങളിലേയും മൂന്നാം ക്ലാസ് അധ്യാപകർക്ക് ആയിട്ടാണ് ദ്വിദിന ശില്പശാല സംഘടിപ്പിച്ചത്. ബി.ആർ.സി പരിധിയിൽ വരുന്ന അഞ്ച് പഞ്ചായത്തുകളിൽ നിന്നായി 59 അധ്യാപകർ പങ്കെടുത്തു. പാഠഭാഗങ്ങളുമായി ഉൾച്ചേർക്കേണ്ട പ്രവർത്തനങ്ങളുടെ ഭാഗമായി 28 പഠനോപകരണങ്ങൾ ഉപയോഗിച്ചുള്ള 25 പഠനപ്രവർത്തനങ്ങളെ പരിപാടിയിൽ പരിചയപ്പെടുത്തി. ഓരോ വിദ്യാലയത്തിനും 400 രൂപ വിലവരുന്ന പഠനോപകരണങ്ങൾ ബി.ആർ.സിയിൽ നിന്നും സൗജന്യമായി നൽകും. ഗണിതപഠനം രസകരമാക്കാൻ ഒന്നാം ക്ലാസിൽ തുടങ്ങി വെച്ച ഉല്ലാസഗണിതം പദ്ധതിയുടെ തുടർച്ചയാണ് ഈ പദ്ധതി. ശിൽപ്പശാല ഇന്ന് (നവം.6) സമാപിക്കും. പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. സച്ചിത്ത് ഉദ്ഘാടനം ചെയ്തു. മതിലകം ബി.പി.ഒ സജീവൻ അധ്യക്ഷത വഹിച്ചു. പരിശീലക രാഖി. എം.എൻ സ്വാഗതവും പെരിഞ്ഞനം ജി.യു.പി.എസ് പ്രധാനാധ്യാപിക ഷീല ആശംസകളും അമൃത നന്ദിയും പറഞ്ഞു.

date