Skip to main content

എറണാകുളം അറിയിപ്പുകള്‍

അവാർഡിന് അപേക്ഷിക്കാം

 

കൊച്ചി: എസ്.എസ്.എൽ.സി, എച്ച്.എസ്.സി (സ്റ്റേറ്റ് & സി.ബി.എസ്.ഇ സിലബസ്), ടി.എച്ച്.എസ്.എൽ.സി, വി.എച്ച്.എസ്.സി എന്നീ വിഭാഗങ്ങളിലായി ഉയർന്ന മാർക്ക് വാങ്ങിയ ലോട്ടറി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിലായി യഥാക്രമം 3000, 2500, 2000 രൂപ വീതം വിദ്യാഭ്യാസ അവാർഡ് ജില്ലാ തലത്തിൽ വിതരണം ചെയ്യും. ഉപരിപഠനത്തിന് ഒറ്റ തവണ സ്കോളർഷിപ്പ് പദ്ധതി പ്രകാരം ആനുകൂല്യം നൽകുന്നതിനും അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോം ജില്ലാ ലോട്ടറി വെൽഫെയർ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. പൂരിപ്പിച്ച അപേക്ഷകൾ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ മാർക്ക് ലിസ്റ്റിന്റെ പകർപ്പ് സഹിതം 30/11/2019 ന് മുൻപായി ജില്ലാ ലോട്ടറി ക്ഷേമനിധി ആഫീസിൽ സമർപ്പിക്കേണ്ടതാണ്.

 

അപേക്ഷ ക്ഷണിച്ചു

 

കൊച്ചി: പിന്നാക്ക വിഭാഗ വികസന വകുപ്പ് ആവിഷ്കരിച്ച് നടപ്പാക്കുന്ന "പ്രളയബാധിത പ്രദേശങ്ങളിലെ പരമ്പരാഗത തൊഴിലാളി വർഗ്ഗ സമുദായങ്ങൾക്ക് ജീവനോപാധി പുന:സ്ഥാപന സഹായം " പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ പ്രളയ ബാധിത മേഖലകളിൽ അധിവസിക്കുന്ന പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ട പരമ്പരാഗത തൊഴിൽ ചെയ്യുന്നവർക്ക് തൊഴിൽ അഭിവൃദ്ധിപ്പെടുത്തുന്നതിനാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. 2018, 2019 വർഷങ്ങളിൽ പ്രളയം ഗുരുതരമായി ബാധിച്ച ആലപ്പുഴ, തൃശൂർ, എറണാകുളം, മലപ്പുറം, വയനാട് എന്നീ ജില്ലകളിൽ നാശനഷ്ടങ്ങൾ നേരിട്ട പിന്നാക്ക വിഭാഗത്തിൽപ്പെട്ട പരമ്പരാഗത തൊഴിൽ ചെയ്യുന്നവർക്ക് അപേക്ഷിക്കാം. തൊഴിലുമായി ബന്ധപ്പെട്ട ആധുനിക ഉപകരണങ്ങൾ വാങ്ങുന്നതിനും തൊഴിൽ സ്ഥലം / സ്ഥാപനം മെച്ചപ്പെടുത്തുന്നതിനുമായി പരമാവധി 25,000 രൂപ വരെ ധനസഹായം അനുവദിക്കും. അപേക്ഷ ഫോറം www.bcdd.kerala.gov.in എന്ന വെബ് സൈറ്റിൽ നിന്നും ഡൗൺലോസ് ചെയ്യാം. ആലപ്പുഴ, തൃശൂർ, എറണാകുളം എന്നീ ജില്ലകളിലെ അപേക്ഷകർ പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും അയക്കേണ്ട വിലാസം: മേഖലാ ഡെപ്യൂട്ടി ഡയറക്ടർ, പിന്നാക്ക വിഭാഗ വികസന വകുപ്പ് , സിവിൽ സ്റ്റേഷൻ, രണ്ടാംനില കാക്കനാട് , എറണാകുളം 682030

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 25/11/2019.

 

ടെണ്ടർ ക്ഷണിച്ചു

 

കൊച്ചി: വനിതാ ശിശു വികസന വകുപ്പിന് കീഴിൽ കൊച്ചി നഗരസഭാ പരിധിയിലുള്ള കൊച്ചി (അർബൻ) 2 ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലെ അങ്കണവാടികളിലേക്ക് കണ്ടിജൻസി സാധനങ്ങൾ പ്രത്യേകം കിറ്റുകളിലാക്കി അങ്കണവാടികളിൽ എത്തിച്ചു തരുന്നതിന് ജി.എസ്.റ്റി രജിസ്ട്രേഷനുള്ള അംഗീകൃത വിതരണക്കാർ, അംഗീകൃത സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവരിൽ നിന്നും മുദ്രവച്ചതും മത്സരാധിഷ്ഠിതവുമായ ടെണ്ടറുകൾ ക്ഷണിച്ചു. ഇടപ്പിള്ളി മുതൽ ഇടക്കൊച്ചി വരെയുള്ള പ്രദേശത്ത് പ്രവർത്തിച്ചു വരുന്ന 130 അങ്കണവാടികളിലേക്കാണ് സാധനങ്ങൾ എത്തിക്കേണ്ടത്. വിതരണം ചെയ്യുന്ന സാധനങ്ങൾ മികച്ച ഗുണനിലവാരം ഉള്ളതായിരിക്കണം. ടെണ്ടർ സംബന്ധിച്ച മറ്റ് വിശദാംശങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകീട്ട് 5 മണി വരെ ഓഫീസിൽ നിന്നും ലഭ്യമാകുന്നതാണ്. ഫോൺ: 0484 - 2663169

ടെണ്ടറുകൾ സ്വീകരിക്കുന്ന അവസാന തീയതി 12/11/2019

date