ഒപ്പം പദ്ധതി അദാലത്ത് 7 ന്
കോഴിക്കോട് ജില്ലയിലെ പഞ്ചായത്ത്/മുനിസിപ്പാലിറ്റികള്‍ കേന്ദ്രീകരിച്ച് പൊതുജനങ്ങളില്‍ നിന്ന് പരാതികളും അപേക്ഷകളും സ്വീകരിക്കുന്ന ജില്ലാ കലക്ടറുടെ ഒപ്പം പദ്ധതി നവംബര്‍ ഏഴിന് ഉച്ചയ്ക്ക് ഒരു മണി മുതല്‍ കീഴക്കോത്ത് ഗ്രാമപഞ്ചായത്ത് ഹാളില്‍ നടത്തും. പൊതുജനങ്ങളുടെ പരാതികളിലും അപേക്ഷകളിലും കാലതാമസമില്ലാതെ തീരുമാനം എടുക്കുന്നതിനും വിവിധ വകുപ്പുകളിലെ ഓഫീസുകളില്‍ ഫയല്‍തീര്‍പ്പാക്കുന്നതില്‍ ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കുന്നതിനുമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
പട്ടികജാതി പ്രൊമോട്ടര്‍ നിയമനം;
ഇന്റര്‍വ്യു 12 ന്
കോഴിക്കോട് ജില്ലയിലെ ഏറാമല, പുറമേരി ഗ്രാമപഞ്ചായത്തുകളിലേക്ക് 2020 മാര്‍ച്ച് 31 വരെ പട്ടികജാതി പ്രൊമോട്ടറായി നിയമിക്കപ്പെടുന്നതിന് നിശ്ചിത യോഗ്യതയുളള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതീയുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 18 നും 40 നും മദ്ധ്യേ പ്രായമുളളവരും പ്രീ-ഡിഗ്രി/പ്ലസ്ടു പാസ്സായവരുമായിരിക്കണം. കൂടുതല്‍ വിദ്യാഭ്യാസ യോഗ്യതയുളളവര്‍ക്ക് മുന്‍ഗണന. അപേക്ഷകളില്‍ 10 ശതമാനം പേരെ പട്ടികജാതി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യപ്രവര്‍ത്തകരില്‍ നിന്നും നിയമിക്കും. ഇവരുടെ വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എല്‍.സിയും ഉയര്‍ന്ന പ്രായ പരിധി 50 വയസ്സും ആയിരിക്കും. ഈ വിഭാഗത്തില്‍പ്പെടുന്ന അപേക്ഷകര്‍ മൂന്ന് വര്‍ഷത്തില്‍ കുറയാതെ സമൂഹ്യപ്രവര്‍ത്തനം നടത്തുന്നവരാണെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ സാക്ഷ്യപത്രവും, വിദ്യാഭ്യാസ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് / ടി.സിയുടെ പകര്‍പ്പ് എന്നിവ അപേക്ഷയോടൊപ്പം നല്‍കണം.
താല്‍പര്യമുളളവര്‍ നിശ്ചിത മാതൃകയിലുളള അപേക്ഷ ജാതി സര്‍ട്ടിഫിക്കറ്റ് (സാധുതയുള്ള കാലയളവിലെ), വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് (എസ്.എസ്.എല്‍.സി.ബുക്ക്), വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ്, മുന്‍പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, സാമൂഹ്യ പ്രവര്‍ത്തകരാണെങ്കില്‍ ആയത് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നീ രേഖകളുടെ അസ്സലും, പകര്‍പ്പും സഹിതം നവംബര്‍ 12 ന് രാവിലെ 10.30 ന് കോഴിക്കോട് സിവില്‍സ്റ്റേഷനിലെ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണം. അപേക്ഷയുടെ മാതൃകയും മറ്റ് വിശദവിവരങ്ങളും ജില്ലാ പട്ടികജാതി വികസന ഓഫീസ്, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളില്‍ ലഭ്യമാണ്. ഫോണ്‍ - 0495 2370379.
കളിമണ്‍പാത്ര നിര്‍മ്മാണ യൂണിറ്റുകളുടെ
രജിസ്‌ട്രേഷന്‍ തീയതി നീട്ടി
മണ്‍പാത്ര ഉത്പന്ന-നിര്‍മാണ വിപണന യൂണിറ്റുകളുടെ രജിസ്‌ട്രേഷന്‍ തീയതി നവംബര്‍ 20 വരെ ദീര്‍ഘിപ്പിച്ചു. തൊഴില്‍ നൈപുണ്യ പരിശീലനം, ഉത്പന്നങ്ങളുടെ വൈവിധ്യവല്‍ക്കരണം, ആധുനികവല്‍ക്കരണം, വിപണന സാധ്യതകളുടെ പരിപോഷണം എന്നിവ ലക്ഷ്യമാക്കി കേരള സംസ്ഥാന കളിമണ്‍പാത്ര നിര്‍മ്മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കാനുദ്ദേശിക്കുന്ന തൊഴില്‍ നൈപുണ്യ പരിശീലനം, അടിസ്ഥാന സൗകര്യ വികസനം, വിവിധ സ്രോതസുകളില്‍ നിന്നുള്ള ധനസഹായവും സാങ്കേതിക സഹായവും പ്രയോജനപ്പെടുത്തികൊണ്ടുള്ള യന്ത്രവല്‍ക്കരണം/പുത്തന്‍ വിപണന സംവിധാനങ്ങള്‍ എന്നിവയുടെ പ്രയോജനം ലഭ്യമാക്കുന്നതിനായാണ് രജിസ്‌ട്രേഷന്‍ നടത്തുന്നത്. നിലവില്‍ നിര്‍മ്മാണ വിപണന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിഗത യൂണിറ്റുകള്‍ക്കും പാര്‍ട്ട്ണര്‍ഷിപ്പ് സ്ഥാപനങ്ങള്‍ക്കും സഹകരണ/ചാരിറ്റബിള്‍ സൊസൈറ്റികള്‍ക്കും രജിസ്റ്റര്‍ ചെയ്യാം.
അപേക്ഷാഫോം www.keralapottery.org എന്ന വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷ ബന്ധപ്പെട്ട രേഖകള്‍ സഹിതം നവംബര്‍ 20 നകം മാനേജിംഗ് ഡയറക്ടര്‍, കേരള സംസ്ഥാന കളിമണ്‍പാത്ര നിര്‍മ്മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍, രണ്ടാംനില, അയ്യങ്കാളിഭവന്‍, കവടിയാര്‍ പി.ഒ., കനകനഗര്‍, വെള്ളയമ്പലം, തിരുവനന്തപുരം-695003 എന്ന വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2727010, 9947038770.
കംഫര്‍ട്ട് സോണ്‍
ഏകാംഗ ചിത്രപ്രദര്‍ശനം
ലളിതകലാ അക്കാദമിയുടെ കോഴിക്കോട് ആര്‍ട്ട് ഗാലറിയില്‍
സ്മിത ജി.എസിന്റെ 'കംഫര്‍ട്ട് സോണ്‍' എകാംഗ ചിത്രപ്രദര്‍ശനം ഇന്ന് (നവംബര്‍ 6) വൈകീട്ട് 5 മണി മുതല്‍ ആരംഭിക്കും. അശാന്തമായ സാമൂഹ്യ സാഹചര്യങ്ങളുടെ പ്രതിഫലനമാണ് പ്രദര്‍ശനത്തില്‍ ഉള്ളതെന്നും, പെണ്ണും പ്രകൃതിയും ഉള്‍ച്ചേര്‍ന്നു സൃഷ്ടിക്കുന്ന നവലോകത്തിന്റെ പ്രത്യാശകളെയാണ് ആവിഷ്‌കരിച്ചിരിക്കുന്നതെന്നും സ്മിത പറയുന്നു. നിരവധി ക്യാമ്പുകളിലും എക്‌സിബിഷനുകളിലും പങ്കെടുത്തിട്ടുള്ള സ്മിതക്ക് അക്കാദമിയുടെ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. പ്രദര്‍ശനം നവംബര്‍ 12 ന് സമാപിക്കും.
സിവില്‍ സര്‍വ്വീസ് അക്കാദമിയില്‍
കെ.എ.എസ്സ് ക്ലാസുകള്‍ 18 മുതല്‍
കോഴിക്കോട് സിവില്‍ സര്‍വ്വീസ് അക്കാദമിയില്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (കെ.എ.എസ്സ്) ക്ലാസുകള്‍ ആരംഭിക്കുന്നു. താല്പര്യമുളളവര്‍ക്ക് ഓണ്‍ലൈനായി www.ccek.org ല്‍ ഇന്ന് (നവംബര്‍ 6) മുതല്‍ 16 വരെ രജിസ്റ്റര്‍ ചെയ്യാം. 60 സീറ്റുകളാണ് ലഭ്യമായിട്ടുളളത്. ലഭ്യതക്കനുസരിച്ച് അപേക്ഷകരെ ചേര്‍ക്കും. ഫീസ് 20050 രൂപ. നവംബര്‍ 18 ന് ക്ലാസ് ആരംഭിക്കും. സമയം - തിങ്കള്‍ മുതല്‍ ശനി വരെ വൈകീട്ട് നാല് മണി മുതല്‍ എട്ട് വരെ. വിലാസം - സ്‌പെഷ്യല്‍ ഓഫീസര്‍, കേരള സ്റ്റേറ്റ് സിവില്‍ സര്‍വ്വീസ് അക്കാദമി കോഴിക്കോട് സബ് സെന്റര്‍ വെസ്റ്റ്ഹില്‍ ചുങ്കം, കോഴിക്കോട്, 673005. ഫോണ്‍ - 0495 2386400.
കണ്ണൂര്‍ വിമാനത്താവളത്തില്‍ എംബാര്‍കേഷന്‍ പോയിന്റ്;
കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയ്ക്ക് സമര്‍പ്പിച്ചു
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം എംബാര്‍കേഷന്‍ പോയിന്റായി നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ഹജ്ജ് കമ്മിറ്റി നല്‍കിയ നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയ്ക്ക് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി ഉന്നതവിദ്യഭ്യാസം, ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ് തീര്‍ത്ഥാടനം വകുപ്പ് മന്ത്രി കെ.ടി.ജലീല്‍ അറിയിച്ചു. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുളള തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം ഒരു എംബാര്‍കേഷന്‍ പോയിന്റ് കൂടി അനുവദിക്കുന്നത് സംബന്ധിച്ച് ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് നിലവില്‍ കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളില്‍ രണ്ട് ഹജ്ജ് എംബാര്‍കേഷന്‍ പോയിന്റുകളാണുളളത്.
മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു
ജില്ലാ പഞ്ചായത്തിന്റെ 2019-20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭിന്നശേഷിക്കാര്‍ക്ക് വിവിധ സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന്റെ ഭാഗമായി പഞ്ചായത്തിന്റെ ഗുണഭോക്തൃലിസ്റ്റില്‍ ഉള്‍പ്പെട്ടവരും ശ്രവണസഹായിക്ക് അപേക്ഷ സമര്‍പ്പിച്ചവരുമായ
വടകര താലൂക്ക് പരിധിയില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കള്‍ക്കായി ഇന്ന് (നവംബര്‍ 6) വടകര ടൗണ്‍ഹാളില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും. വടകര താലൂക്ക് പരിധിയിലെ പഞ്ചായത്തുകളില്‍പ്പെട്ട അര്‍ഹരായ ഗുണഭോക്താക്കള്‍ രാവിലെ 10 മണി മുതല്‍ രണ്ട് മണിവരെ വടകര ടൗണ്‍ഹാളില്‍ നടത്തുന്ന മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുക്കണമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0495 2371911.
പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ അഭിമുഖം
കോഴിക്കോട് ജില്ലയിലെ പൊതു വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി) (കാറ്റഗറി നമ്പര്‍.231/2016) തസ്തികയുടെ തെരഞ്ഞെടുപ്പിന് 2019 ഏപ്രില്‍ 24 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരും സ്വീകാര്യമായ അപേക്ഷ സമര്‍പ്പിച്ചതുമായ ഉദ്യോഗാര്‍ത്ഥികള്‍ക്കുളള ആദ്യഘട്ട അഭിമുഖം നവംബര്‍ എട്ട്, 13,14,15 തീയതികളില്‍ കോഴിക്കോട് ജില്ലാ ഓഫീസില്‍ നടത്തുമെന്ന് ജില്ലാ ഓഫീസര്‍ അറിയിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ പ്രൊഫൈലില്‍ അഡ്മിഷന്‍ ടിക്കറ്റ് ലഭ്യമാക്കിയിട്ടുണ്ട്. വ്യക്തിഗത ഇന്റര്‍വ്യൂ മെമ്മോ അയയ്ക്കുന്നതല്ല.
കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് പരീക്ഷാപരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു
കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാഡമിയുടെ കീഴില്‍ പൊന്നാനി ഈശ്വരമംഗലത്ത് പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ചില്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് പരീക്ഷയ്ക്ക് വിദ്യാര്‍ത്ഥികള്‍ക്കുളള പരിശീലന ക്ലാസുകള്‍ നവംബര്‍ 18 ന് ആരംഭിക്കും. www.ccek.org ല്‍ ഇന്ന് (നവംബര്‍ 6) രണ്ട് മണി മുതല്‍ നവംബര്‍ 16 അഞ്ച് മണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. രാവിലെ 9.15 മുതല്‍ 1.30 വരെ തിങ്കള്‍ മുതല്‍ ശനി വരെയുള്ള റഗുലര്‍ ബാച്ചിനാണ് അപേക്ഷ ക്ഷണിച്ചത്. ബിരുദമാണ് മിനിമം യോഗ്യത. വിലാസം - ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്റ റിസര്‍ച്ച്, കരിമ്പന, ഈശ്വരമംഗലം പി. ഒ, പൊന്നാനി, ഫോണ്‍: 9287555500, 9746007504, 9645988778, 9846715386.
റേഷന്‍ വിതരണം
ഈ മാസം (നവംബര്‍)എ.എ.വൈ. വിഭാഗത്തിലുള്ള കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യമായി 30 കിലോ ഗ്രാം അരിയും, അഞ്ച് കിലോഗ്രാം ഗോതമ്പും, 21 രൂപ നിരക്കില്‍ ഒരു കി.ഗ്രാം പഞ്ചസാരയും മുന്‍ഗണനാ വിഭാഗത്തിലുള്ള കാര്‍ഡ് ഉടമകള്‍ക്ക് ഒരംഗത്തിന് രണ്ട് രൂപ നിരക്കില്‍ നാല് കിലോഗ്രാം അരിയും ഒരു കിലോഗ്രാം ഗോതമ്പും ലഭിക്കും. മുന്‍ഗണനേതര (സബ്‌സിഡി) കാര്‍ഡുകള്‍ക്ക് ഒരംഗത്തിന് നാല് രൂപ നിരക്കില്‍ രണ്ട് കിലോഗ്രാം അരിയും ലഭ്യതയനുസരിച്ച് 17 രൂപ നിരക്കില്‍ രണ്ട് കിലോ ഗ്രാം മുതല്‍ മൂന്ന് കിലോ ഗ്രാം വരെ ആട്ടയും മുന്‍ഗണനേതര (നോണ്‍ സബ്‌സിഡി) കാര്‍ഡുകള്‍ക്ക് കാര്‍ഡിന് കിലോ ഗ്രാമിന് 10.90 രൂപ നിരക്കില്‍ മൂന്ന് കിലോഗ്രാം അരിയും, ലഭ്യതയനുസരിച്ച് 17 രൂപ നിരക്കില്‍ രണ്ട് കിലോഗ്രാം മുതല്‍ മൂന്ന് കിലോ ഗ്രാം വരെ ആട്ടയും, വൈദ്യുതീകരിക്കാത്ത വീടുകള്‍ക്ക് ലിറ്ററിന് 39 രൂപ നിരക്കില്‍ നാല് ലിറ്റര്‍ മണ്ണെണ്ണയും വൈദ്യുതീകരിച്ച വീടുകള്‍ക്ക് 0.5 ലിറ്റര്‍ മണ്ണെണ്ണയും റേഷന്‍കടകളില്‍ നിന്നും ലഭിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
കൊയിലാണ്ടി ഗവ. ഐ.ടി.ഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍
കൊയിലാണ്ടി ഗവ. ഐ.ടി.ഐയില്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയ്ന്റ്‌നന്‍സ് (സിഎച്ച്എന്‍എം), ട്രേഡുകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കും. ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി/എന്‍.എ.സി മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം, അല്ലെങ്കില്‍ എഞ്ചിനീയറിംഗ് ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം/ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം എന്നിവ ഉളളവരായിരിക്കണം. താല്‍പര്യമുളളവര്‍ യോഗ്യത തെളിയിക്കുന്ന അസല്‍ പ്രമാണങ്ങളുമായി നവംബര്‍ എട്ടിന് രാവിലെ 11 മണിയ്ക്ക് കൊയിലാണ്ടി ഗവ.ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ മുമ്പാകെ എത്തണം. ഫോണ്‍ - 0496 2631129.
വിധവകളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസ ധനസഹായം;
യോഗം ചേര്‍ന്നു
വിധവകളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നല്‍കുന്ന പടവുകള്‍ 2019-20 ധനസഹായ പദ്ധതി പ്രകാരം ലഭ്യമായ അപേക്ഷകള്‍ പരിഗണിക്കുന്നതിന് കലക്ട്രേറ്റില്‍ യോഗം ചേര്‍ന്നു. സബ് കലക്ടര്‍ പ്രിയങ്ക ജി യുടെ അധ്യക്ഷതയില്‍ സബ് കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ 1,30,185 രൂപയുടെ ധന സഹായം അംഗീകരിച്ചു. യോഗത്തില്‍ ഗവ. ഹോമിയോ കോളജ് പ്രിന്‍സിപ്പാള്‍ ഡോ പി അബ്ദുള്‍ ഹമീദ്, എം സി എച്ച് ഓഫീസര്‍ ഇന്‍ ചാര്‍ജ് എം ഗീത, ജില്ലാ വനിത ശിശു വികസന ഓഫീസര്‍ അനിറ്റ എസ് ലിന്‍ എന്നിവര്‍ പങ്കെടുത്തു.
ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനുളള
കൂടിക്കാഴ്ച 21 ന്
എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ മുഖേന നടത്തുന്ന വിവിധ സ്വയംതൊഴില്‍ പദ്ധതികളായ കെസ്‌റു (1 ലക്ഷം), ജോബ് ക്ലബ് (10 ലക്ഷം), എന്നിവയിലേക്ക് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനുളള കൂടിക്കാഴ്ച നവംബര്‍ 21 ന് രാവിലെ 10.30 മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ചേരും.
ഒരു ലക്ഷം രൂപ വരുമാന പരിധിയിലുളളവരും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്‌ട്രേഷന്‍ നിലവില്‍ ഉളളവരും ആയ യുവതീയുവാക്കള്‍ തങ്ങളുടെ രജിസ്‌ട്രേഷന്‍ നിലവിലുളള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിലോ കോഴിക്കോട് സിവില്‍ സ്റ്റേഷനിലുളള ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ നവംബര്‍ 18 നകം അപേക്ഷ നല്‍കണം. കെസ്‌റു പദ്ധതിയ്ക്കുളള ഉയര്‍ന്ന പ്രായപരിധി 50 വയസ്സും, രണ്ട് മുതല്‍ അഞ്ചു വരെ അംഗങ്ങള്‍ ചേര്‍ന്നുളള ജോബ്ക്ലബ് പദ്ധതിയ്ക്കുളള ഉയര്‍ന്ന പ്രായപരിധി (നിയമാനുസൃത വയസ്സിളവ് ബാധകം) 45 വയസ്സുമാണ്. ജോബ് ക്ലബിനായുളള അപേക്ഷയോടൊപ്പം പ്രോജക്ട് റിപ്പോര്‍ട്ട് ഉളളടക്കം ചെയ്യണം. അപേക്ഷാ ഫോം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ നിന്നും സൗജന്യമായി ലഭിക്കുമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.
ഏകദിന ശില്‍പശാല
കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ സമത പദ്ധതിയുടെ ഭാഗമായി ഒളവണ്ണ, കടലുണ്ടി പഞ്ചായത്തുകളിലെ സ്ത്രീകളുടെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് സ്ട്രസ് മാനേജ്‌മെന്റ് ഏകദിന ശില്പശാല സംഘടിപ്പിക്കും. താത്പര്യമുള്ളവര്‍ 8301071401 എന്ന നമ്പറില്‍ ബന്ധപ്പെടുക.
ഐ.സി.ഡി.എസ് അര്‍ബന്‍ 2 : ദര്‍ഘാസ് ക്ഷണിച്ചു
കോഴിക്കോടിന്റെ ഐ.സി.ഡി.എസ് അര്‍ബന്‍ 2 പ്രോജക്ട് ശിശുവികസന പദ്ധതി ഓഫീസിന് പരിധിയിലെ 140 അങ്കണവാടികളിലേക്ക് കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍/വ്യക്തികളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 19 ന് രണ്ട് മണി വരെ. ഫോണ്‍ - 0495 2373566.
ഫോട്ടോ ജേര്‍ണലിസം കോഴ്‌സ് ;
സ്‌പോട്ട് അഡ്മിഷന്‍ 7ന്
കേരള മീഡിയ അക്കാദമി തിരുവനന്തപുരം സബ് സെന്ററില്‍ നടത്തുന്ന ഫോട്ടോ ജേര്‍ണലിസം കോഴ്‌സില്‍ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ നവംബര്‍ ഏഴിന് നടത്തും. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ 3 മാസമാണ് കോഴ്‌സിന്റെ കാലാവധി. ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്ലാസുകള്‍. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്‌സിന് 25,000 രൂപയാണ് ഫീസ്. പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
താത്പര്യമുള്ളവര്‍ അക്കാദമി വെബ്‌സൈറ്റായ www.keralamediaacademy.org നിന്നു ഫോം ഡൗണ്‍ലോഡ് ചെയ്ത് തയ്യാറാക്കുന്ന അപേക്ഷയും സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പും സഹിതം ഏഴിനു രാവിലെ 10.30 ന് അക്കാദമിയുടെ തിരുവനന്തപുരം ശാസ്തമംഗലത്തുള്ള ഓഫീസില്‍ എത്തണം. അഡ്മിഷന്‍ ഉറപ്പാകുന്നവര്‍ ഫീസിന്റെ അഡ്വാന്‍സ് തുകയായ 2000 രൂപ അടയ്ക്കണം. കൊച്ചി, തിരുവനന്തപുരം സെന്ററുകളില്‍ ക്ലാസുകള്‍ നവംബര്‍ 9 ന് ആരംഭിക്കും.വിശദവിവരങ്ങള്‍ക്ക് വിളിക്കേണ്ട നമ്പര്‍: 0471 2726275, 9447225524.
ജില്ലയിലെ മൂന്ന് ആശുപത്രകള്‍ക്ക്
ദേശീയ ഗുണനിലവാര അംഗീകാരം
ജില്ലയിലെ മൂന്ന് സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് ദേശീയ നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് അംഗീകാരം ലഭിച്ചു. താമരശ്ശേരി താലൂക്ക് ആശുപത്രി, അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ കല്ലുനിര, കുടുംബാരോഗ്യകേന്ദ്രം എടച്ചേരി എന്നീ ആശുപത്രികള്‍ക്കാണ് ദേശീയ അംഗീകാരം ലഭിച്ചത്. രോഗികള്‍ക്കുളള മികച്ച സേവനങ്ങള്‍, മരുന്നുകളുടെ ലഭ്യതയും വിതരണവും, ക്ലിനിക്കല്‍ സേവനങ്ങള്‍, പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, മാതൃശിശു ആരോഗ്യം, ജീവിതശൈലി രോഗ നിയന്ത്രണം, പ്രതിരോധ കുത്തിവെയ്പ്പ് സേവനങ്ങള്‍ തുടങ്ങി വിഭാഗങ്ങളെ അടിസ്ഥാനമാക്കിയാണ് അംഗീകാരം ലഭിക്കുന്നത്. സംസ്ഥാനതലത്തിലും ദേശീയതലത്തിലുമുളള വിവിധ മൂല്യനിര്‍ണ്ണയങ്ങളിലൂടെയാണ് ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡിന് തിരഞ്ഞെടുക്കുന്നത്.
ഭാഗ്യക്കുറി വില്‍പ്പനക്കാരുടെ മക്കള്‍ക്ക്
വിദ്യാഭ്യാസഅവാര്‍ഡ്
ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് ഈ അധ്യയനവര്‍ഷം പത്താംതരം മുതല്‍ ഉന്നത വിദ്യാഭ്യാസത്തിനുളള ഒറ്റത്തവണ സ്‌കോളര്‍ഷിപ്പിന് വേണ്ടിയുളള അപേക്ഷകള്‍ നവംബര്‍ 30 നകം ജില്ല ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണെന്ന് ജില്ലാ ഓഫീസര്‍ അറിയിച്ചു. അപേക്ഷാഫോം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസില്‍ ലഭ്യമാണ്. ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങള്‍ക്കുളള ബീച്ച് അംബ്രല്ലയുടെ അപേക്ഷ നവംബര്‍ 30 വരെ ഓഫീസില്‍ സ്വീകരിക്കും. ഫോണ്‍ - 0495 2378222.
കേരള മോട്ടോര്‍ തൊഴിലാളി ബോര്‍ഡ്
ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിച്ചു
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് നല്‍കി വരുന്ന ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിച്ച് ഉത്തരവായി. മിനിമം പെന്‍ഷന്‍ സ്റ്റേജ് കാര്യേജ്, കോണ്‍ടാക്ട് കാര്യേജ് എന്നിവയ്ക്ക് നിലവിലുള്ള നിരക്ക് 1200 ല്‍ നിന്ന് 5000 രൂപയായി വര്‍ദ്ധിപ്പിച്ചു. ഗുഡ്‌സ് വെഹക്കിള്‍ (ഹെവി, ലൈറ്റ്) ഇവ യഥാക്രമം 1200 ല്‍ നിന്ന് 3500 രൂപയായി വര്‍ദ്ധിപ്പിച്ചു. ടാക്‌സി ക്യാബ് 1200ല്‍ നിന്ന് 2500 ആയും ഓട്ടോറിക്ഷ 1200ല്‍ നിന്ന് 2000 ആയും ഉയര്‍ത്തി.
മരണാനന്തരധനസഹായം, ചികിത്സാ ധനസഹായം, അപകട ചികിത്സാ ധനസഹായം എന്നിവ 50,000 രൂപയില്‍ നിന്ന് 1,00,000 ആയും ഉയര്‍ത്തി. അപകട മരണാനന്തരധനസഹായം 1.5 ലക്ഷം രൂപയില്‍ നിന്ന് 2,00,000 ആയും ഉയര്‍ത്തിയിട്ടുണ്ട്. വിവാഹധനസഹായം 20,000 രൂപയില്‍ നിന്ന് 40,000 രൂപയായും ഉയര്‍ത്തി. ഇതോടൊപ്പം ഉടമ-തൊഴിലാളി അംശാദായം 20 ശതമാനമായും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
ഇന്‍സ്ട്രക്ടര്‍ ഇന്റര്‍വ്യൂ 7 ന്
മാളിക്കടവ് ഗവ. വനിത ഐ.ടി.ഐയിലെ ഡി.ടി.പി.ഒ, ഇലക്‌ട്രോണിക് മെക്കാനിക്ക്, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് എന്നീ ട്രേഡുകളിലെ ഓരോ ജൂനിയര്‍ ഇന്‍സ്‌പെക്ടര്‍ ഒഴിവില്‍ ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ഇന്റര്‍വ്യൂ തീയതി നവംബര്‍ ഏഴിന് രാവിലെ 11 മണി.
ഡി.ടി.പി.ഒ യോഗ്യത - ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ എന്‍.എ.സി യും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ പ്രിന്റിംഗ് ടെക്‌നോളജി ഡിപ്ലോമ/ഡിഗ്രി.
ഇലക്‌ട്രോണിക് മെക്കാനിക്ക് യോഗ്യത - ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ എന്‍.എ.സി യും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ് ഡിപ്ലോമ/ഡിഗ്രി.
കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് യോഗ്യത - ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ എന്‍.എ.സി യും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ/ഡിഗ്രി.
ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, ഐഡന്റിറ്റി, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തിന് ഹാജരാവണം. ഫോണ്‍ : 0495-2373976.
സന്നദ്ധ പ്രവര്‍ത്തകരുടെ യോഗം നാളെ
കോഴിക്കോട് ജില്ലാ ഭരണകൂടവുമായി സഹകരിച്ചു ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവാന്‍ സന്മനസ്സുള്ള സന്നദ്ധസേവന സംഘടനകള്‍, സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവരെ ഉള്‍പ്പെടുത്തി നാളെ (നവംബര്‍ 7) ഉച്ചയ്ക്കു രണ്ടു മണിക്ക് കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ അടിയന്തിര യോഗം സംഘടിപ്പിക്കും. കഴിഞ്ഞ വര്‍ഷങ്ങളില്‍ ജില്ല നേരിട്ടു കൊണ്ടിരിക്കുന്ന പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കുന്നതിനും വരാന്‍ പോകുന്ന നാളുകളിലേക്കായി മുന്നൊരുക്കങ്ങള്‍ നടത്തുന്നതിനുമായാണ് യോഗം.
പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 8078159051 എന്ന നമ്പറില്‍ വിളിച്ചു നവംബര്‍ 6ന് അഞ്ചു മണിക്കകം രജിസ്റ്റര്‍ ചെയ്യണം.
ടെന്‍ഡര്‍ ക്ഷണിച്ചു
വനിതാശിശു വികസന വകുപ്പിന് കീഴില്‍ തോടന്നൂര്‍ ബ്ലോക്ക് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന തോടന്നൂര്‍ ശിശുവികസന പദ്ധതി കാര്യാലയത്തിനു കീഴിലുളള അങ്കണവാടികളിലേക്കാവശ്യമായ കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 20 ന് ഒരു മണി വരെ. ഫോണ്‍: 04962592722
- Log in to post comments