Skip to main content

മൃഗശാലയിലെ അനാക്കോണ്ട ചത്തു

തിരുവനന്തപുരം മൃഗശാലയിലെ ഒൻപതര വയസ്സുള്ള ഗംഗ എന്ന ആൺ അനാക്കോണ്ട ചത്തു. പാലോട് സെന്റർ ഫോർ വൈൽഡ് ലൈഫ് സ്റ്റഡീസിലെ വിദഗ്ദ്ധ ഡോക്ടർമാരുടെ സംഘം പോസ്റ്റ് മോർട്ടം നടത്തി. കുടലിലെ രക്തസ്രാവമാണ് മരണകാരണം. ആന്തരികാവയവങ്ങളുടെ കൂടുതൽ പരിശോധനകൾക്കായി സാമ്പിളുകൾ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ഡിസസിലേക്ക് അയച്ചിട്ടുണ്ട്. ശ്രീലങ്കയിലെ ദഹിവാല മൃഗശാലയിൽ നിന്നും 2014ൽ എത്തിച്ച ഏഴ് അനാക്കോണ്ടകളിൽ ഒന്നാണ് ഗംഗ. മൃഗശാലയിൽ ഇപ്പോൾ നാല് അനാക്കോണ്ടകളുണ്ട്.
പി.എൻ.എക്‌സ്.3979/19

date