Skip to main content

ലോകപൈതൃക വാരാഘോഷത്തിന് 19ന് തുടക്കം

മ്യൂസിയം മൃഗശാലാവകുപ്പിന്റെ ആഭിമുഖ്യത്തിൽ നവംബർ 19 മുതൽ 25വരെ ലോകപൈതൃക വാരാഘോഷത്തിന്റെ ഭാഗമായി വിവിധ വിദ്യാഭ്യാസ, സാംസ്‌കാരിക ബോധവത്ക്കരണ പരിപാടികൾ സംഘടിപ്പിക്കും. വിദ്യാർഥികൾക്കായി പ്രബന്ധ രചന, ക്വിസ്, ചിത്രരചന മത്സരങ്ങൾ നടക്കും. സെമിനാറുകൾ, കേരളത്തിന്റെ പൈതൃകവുമായി ബന്ധപ്പെട്ട് നേപ്പിയർ മ്യൂസിയത്തിൽ കലാവസ്തുക്കളുടെ പ്രത്യേക പ്രദർശനം, മ്യൂസിയം ബാൻഡ് സ്റ്റാൻഡിൽ എല്ലാ ദിവസവും വൈകുന്നേരം ആറ് മുതൽ പൈതൃക ഡോക്യുമെന്ററി ഫിലിം പ്രദർശനം എന്നിവയും നടക്കും. വിശദവിവരങ്ങൾക്ക്: 9495534375, 9447907335, 9895674774
പി.എൻ.എക്‌സ്.3983/19

date