Skip to main content

ഭരണ ഭാഷ സെമിനാര്‍ ഇന്ന്; എം മുകുന്ദന്‍ ഉദ്ഘാടനം ചെയ്യും

ഭരണഭാഷാ വാരാചരണത്തിന്റെ ഭാഗമായി വിവര പൊതുജന സമ്പര്‍ക്ക വകുപ്പും ജില്ലാ ഭരണകൂടവും സംയുക്തമായി സംഘടിപ്പിക്കുന്ന ഭരണഭാഷാ സെമിനാര്‍ ഇന്ന് (നവംബര്‍ 6) രാവിലെ 11 മണിക്ക് ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടക്കും. അധികാരം, ഭാഷ, ജനാധിപത്യം എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ എഴുത്തുകാരന്‍ എം മുകുന്ദന്‍ ഉദ്ഘാടനം ചെയ്യും. ആസൂത്രണ സമിതി ചെയര്‍മാന്‍ കെ വി സുമേഷ് അധ്യക്ഷത വഹിക്കും. എ ഡി എം ഇ പി മേഴ്‌സി മുഖ്യതിഥിയാവും. കണ്ണൂര്‍ സര്‍വകലാശാല പരീക്ഷ കണ്‍ട്രോളര്‍ ഡോ. പി ജെ വിന്‍സെന്റ് മുഖ്യപ്രഭാഷണം നടത്തും.
സെമിനാറില്‍ നഗരസഭാ അധ്യക്ഷന്‍മാര്‍, ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍,  ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഭരണഭാഷ വാരാചരണത്തിന്റെ ഭാഗമായി നവംബര്‍ എട്ടിന് ഉച്ചയ്ക്ക് രണ്ടിന് ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ഭരണഭാഷ ക്വിസ്, പരിഭാഷ മല്‍സരങ്ങള്‍ അരങ്ങേറും. ചടങ്ങ് ഡി ഐ ജി കെ സേതുരാമന്‍ ഉദ്ഘാടനം ചെയ്യും.

date