Skip to main content

ഉദ്യോഗസ്ഥര്‍ക്കായി കൈയ്യെഴുത്ത്, കേട്ടെഴുത്ത് മത്സരങ്ങള്‍ ഇന്ന്

ആലപ്പുഴ: ഭരണഭാഷ വാരാഘോഷത്തിന്റെ ഭാഗമായി പൊതുജന സമ്പര്‍ക്ക വകുപ്പും ജില്ല ഭരണകൂടവും ജില്ലയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും അധ്യാപകര്‍ക്കുമായി ഇന്ന് (നവംബര്‍ ആറിന്) വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ഇംഗ്ലീഷ്- മലയാളം തര്‍ജ്ജമ മല്‍സരം, കേട്ടെഴുത്ത്, കയ്യെഴുത്ത് മത്സരം തുടങ്ങിയ ഭാഷ പരിചയ പരീക്ഷകളാണ് നടത്തുന്നത്. ജില്ല പഞ്ചായത്ത് ഹാളില്‍  ഉച്ചകഴിഞ്ഞ് രണ്ടു മണിക്കാണ് മത്സരം. ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്ക് ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസ് നല്‍കുന്ന 1001, 751, 501 രൂപ വീതം വിലയുള്ള പുസ്തകങ്ങള്‍ക്കു പുറമെ സാക്ഷ്യപത്രവും ലഭിക്കും. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ മത്സര ദിവസം നേരിട്ട് സമയത്ത് എത്തണം. വിശദവിവരത്തിന് ഫോണ്‍: 0477-2251349.

 

date