Post Category
ജീവനക്കാര്‍ക്കായി മലയാളം കംപ്യൂട്ടിങ്ങില്‍ ശില്‍പ്പശാല ഇന്ന്
ആലപ്പുഴ: ഭരണഭാഷ വാരാചരണത്തിന്റെ ഭാഗമായി പൊതുജന സമ്പര്‍ക്ക വകുപ്പും ജില്ല ഭരണകൂടവും നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്ര് ആലപ്പുഴ ഘടകവും ജില്ലയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കായി ഭരണഭാഷയും മലയാളം കംപ്യൂട്ടിങ്ങും എന്ന വിഷയത്തില്‍ ശില്‍പ്പശാല സംഘടിപ്പിക്കുന്നു. ഇന്ന് (നവംബര്‍ ആറിന്) രാവിലെ 10ന് ജില്ല പഞ്ചായത്ത് ഹാളില്‍ നടക്കുന്ന ശില്‍പ്പശാല ജില്ല കളക്ടര്‍ ഡോ. അദീല അബ്ദുള്ള ഉദ്ഘാടനം ചെയ്യും. സ്വതന്ത്ര മലയാളം കംപ്യൂട്ടിങ് വോളന്റിയര്‍ ഷാഹുല്‍ ഹമീദ് ക്ലാസ് എടുക്കും. ജില്ല ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍ പി. പാര്‍വതീ ദേവി ആമുഖ പ്രഭാഷണം നടത്തും. ഒരു ഓഫീസില്‍ നിന്ന് രണ്ട് പേര്‍ക്ക് പങ്കെടുക്കാം.
date
- Log in to post comments