Skip to main content

ജീവനക്കാര്‍ക്കായി ഭാഷ പ്രശ്‌നോത്തരി മത്സരം നാളെ

ആലപ്പുഴ: ഭരണഭാഷ വാരാഘോഷത്തിന്റെ ഭാഗമായി ജില്ല ട്രഷറിയുടെ ആഭിമുഖ്യത്തില്‍ പൊതുജനസമ്പര്‍ക്ക വകുപ്പിന്റെ സഹകരണത്തോടെ ജില്ലയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും അധ്യാപകര്‍ക്കുമായി സംഘടിപ്പിക്കുന്ന ഭാഷ പ്രശ്‌നോത്തരി മത്സരം നവംബര്‍ ഏഴിന് ഉച്ചകഴിഞ്ഞ് മൂന്നിന് സിവില്‍ സ്റ്റേഷനിലെ ദേശീയ സമ്പാദ്യ പദ്ധതി ഹാളില്‍ നടക്കും. രണ്ട് പേര്‍ അടങ്ങുന്ന സംഘമായാണ് മത്സരം. വിജയിക്കുന്നവര്‍ക്ക് എവര്‍ റോളിംഗ് ട്രോഫിയും ഒന്ന് മുതല്‍ മൂന്ന് വരെ സ്ഥാനക്കാര്‍ക്ക് യഥാക്രമം 2000, 1500, 1000 രൂപ വിലവരുന്ന പുസ്തങ്ങളും സാക്ഷ്യപത്രവും സമ്മാനമായി ലഭിക്കും. വിശദവിവരത്തിന് ഫോണ്‍: 9895893570

കെ.എ.എസ്:
സൗജന്യ പരീക്ഷ പരിശീലനം
ആലപ്പുഴ: ആലുവ ഗവ. പ്രീ എക്‌സാമിനേഷന്‍ ട്രയിനിങ് സെന്ററില്‍ ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലുള്ള പട്ടികജാതി/പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് കേരള അഡ്മിനിസ്‌ട്രേറ്റീവ സര്‍വീസ്(കെ.എ.എസ്) പരീക്ഷാ പരിശീലന ക്ലാസുകള്‍ക്കുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നു. അപേക്ഷകള്‍ നവംബര്‍ 16നകം നല്‍കണം. പ്രവര്‍ത്തിദിനങ്ങളില്‍ 10 മുതല്‍ 3.30 വരെ അപേക്ഷ സ്വീകരിക്കും. ഒരു ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ള പിന്നാക്ക സമുദായക്കാര്‍ക്ക് 30 ശതമാനം സീറ്റ് അനുവദിക്കും. ഫോണ്‍: 0484 2623304.
മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണം:
ബോധവല്‍ക്കരണം 20ന്
ആലപ്പുഴ: മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും സംബന്ധിച്ച നിയമം 2007 സംബന്ധിച്ച് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്കായുള്ള ബോധവല്‍ക്കരണ പരിപാടി നവംബര്‍ 20ന് രാവിലെ 10ന് ആലപ്പുഴ ജനറല്‍ ആശുപത്രി അങ്കണത്തിലുള്ള എന്‍.എച്.എം ട്രെയിനിങ് ഹാളില്‍ നടക്കും.

ജയില്‍ വാര്‍ഡര്‍ അറ്റന്റന്റ്:
ശാരീരിക അളവെടുപ്പ് 11ന്
ആലപ്പുഴ: ജില്ലയില്‍ ജയില്‍ വകുപ്പ് വാര്‍ഡര്‍ അറ്റന്റന്റ് (കാറ്റഗറി നമ്പര്‍ 494/17 ഫസ്റ്റ് എന്‍.സി.എ എസ്.സി) തസ്തികയുമായി ബന്ധപ്പെട്ട 32 ഉദ്യോഗാര്‍ത്ഥികളുടെ ശാരീരിക അളവെടുപ്പ് നവംബര്‍ 11ന് രാവിലെ 10മണി മുതല്‍ ജില്ല പി.എസ്.സി. ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് എസ്.എം.എസ്., ഒ.റ്റി.ആര്‍. പ്രൊഫൈല്‍ എന്നിവ മുഖേന അറിയിപ്പ് നല്‍കിയിട്ടുണ്ട്. സ്വന്തം പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുത്ത അഡ്മിഷന്‍ ടിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ് സഹിതം കൃത്യ സമയത്ത് എത്തണം. അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കാത്ത ഉദ്യോഗാര്‍ത്ഥികള്‍ ജില്ല പി.എസ്.സി. ഓഫീസുമായി ബന്ധപ്പെടണം. നിശ്ചിത സമയത്തും തീയതിയിലും എത്താത്തവര്‍ക്ക് പിന്നീട് അവസരം ലഭിക്കില്ല. വിശദവിവരത്തിന് ഫോണ്‍: 0477 2264134

 

date