Skip to main content

അസാപ് സ്‌കില്‍ മിത്ര- 2019: നവംബര്‍ 9ന്

ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്റെ നൈപുണ്യ പരിശീലന പദ്ധതിയായ അസാപ് വളവനാട് ക്ഷേത്ര മൈതാനിയില്‍ 'സ്‌കില്‍ മിത്ര' എക്‌സ്‌പോ നടത്തുന്നു. നവംബര്‍ ഒമ്പതിന് രാവിലെ 9മണി മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് മൊബിലൈസേഷന്‍ നടത്തുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേര്‍ണിംഗ്, ഇന്റര്‍നെറ്റ് ഓഫ് തിങ്ങ്‌സ്, ബ്ലോക്ക് ചെയിന്‍, ഡാറ്റ സയന്‍സ്, ബിസിനസ് അനലിറ്റിക്‌സ്, സൈബര്‍ സെക്യൂരിറ്റി, ഇലക്ട്രോണിക്‌സ് മാനുഫാക്ച്ചറിങ്, മള്‍ട്ടീമീഡിയ ലേഔട്ട് ഡിസൈനിങ്, അക്കാഡമിക് പ്രൊജക്റ്റ് ഗൈഡന്‍സ്, ബ്രൈഡല്‍ ഫാഷന്‍ ഫോട്ടോ ഗ്രാഫിക് മേക്കപ്പ് ആര്‍ട്ടിസ്റ്റ്, ആര്‍റ്റിസണല്‍ ബേക്കിംഗ്, ഫാഷന്‍ ടെക്‌നോളജി, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനങ്ങ് തുടങ്ങിയ അന്തര്‍ദേശീയ- ദേശീയ തലത്തില്‍ അംഗീകാരമുള്ള കോഴ്‌സുകളില്‍ ചേരാന്‍ സ്‌കില്‍ എക്‌സ്‌പോയിലൂടെ അവസരമുണ്ട്.
മൊബിലൈസേഷന്റെ ഭാഗമായി ജില്ലയിലുടനീളം റോഡ് ഷോ നടത്തുന്ന പ്രചാരണ വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് ജില്ല കളകര്‍ ഡോ. അദീല അബ്ദുള്ള നിര്‍വ്വഹിച്ചു. ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍ കെ.റ്റി. മാത്യു, അസാപ്പ് പ്രതിനിധികളായ ശന്തനു പ്രദീപ്, വര്‍ഗ്ഗീസ് ജോര്‍ജ്ജ്, ദീപ്തി, രേഷ്മ രാജ് എന്നിവര്‍ പങ്കെടുത്തു.
അസാപ്പിന്റെ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് ട്രാന്‍സിറ്റ് ക്യാമ്പസ്സിലും ഓണ്‍ലൈനായും ചെയ്യാവുന്ന കോഴ്‌സുകളുമാണ് ഇതിന്റെ സവിശേഷതകള്‍. എഞ്ചിനീയറിംഗ്, ഐ.ടി.ഐ, ഡിപ്ലോമ, ബി.എസ്.ഇ/ എം.എസ്.ഇ, ഡിഗ്രി, ബി.ബി.എ/എം.ബി.എ, ബി.കോം/എം.കോം, പ്ലസ് ടു, പത്താം ക്ലാസ്- പാസ്/ഫെയില്‍ തുടങ്ങി വ്യത്യസ്ത വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് കോഴ്‌സുകളില്‍ ചേരാം. പതിനഞ്ച് വയസ് മുതല്‍ പ്രായമുള്ളവര്‍ക്ക് മൊബിലൈസേഷനില്‍ പങ്കെടുക്കാം. ജോലിയിലുള്ളവര്‍ക്കു മുന്നേറുവാനും തൊഴിലന്വേഷകര്‍ക്ക് തൊഴില്‍ ലഭിക്കുവാനും സഹായകമാകുന്ന തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ പരിചയപെടുവാനും ഇതിലൂടി അവസരമുണ്ട്. ഐ.ബി.എം, കെയിന്‍സ് ടെക്‌നോളോജിസ്, ടൂണ്‍സ് അക്കാദമി, സിങ്ക്രോ സെര്‍വ്, ഫാറ്റീസ് തുടങ്ങിയ വ്യവസായ മേഖലയിലെ പ്രമുഖ സ്ഥാപനങ്ങളുമായി ചേര്‍ന്നാണ് മൊബിലൈസേഷന്‍ നടത്തുന്നത്. പ്രവേശനം സൗജന്യം. വിഷദവിവരത്തിന് ഫോണ്‍: 9495999643, 94959 99647, 9495999642

കരാര്‍ അടിസ്ഥാനത്തില്‍ നിയമനം
ആലപ്പുഴ: ജില്ലയില്‍ ഇ- ഡിസ്ട്രിക്ട്, ഇ-ഓഫീസ് എന്നീ പ്രൊജക്ടുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് കമ്പ്യൂട്ടര്‍ അനുബന്ധ വിഷയങ്ങളില്‍ ബിരുദ- ഡിപ്ലോമ (ബി.ടെക്/ കംപ്യൂട്ടര്‍ സയന്‍സില്‍ ഡിപ്ലോമ/ ഐ.റ്റി.) യോഗ്യതയും പ്രൃത്തിപരിചയമുള്ള ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. 21,000രൂപ പ്രതിമാസ വേതനം ലഭിക്കും.  താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ dpmalp.ksitm@kerala.gov.in  എന്ന മെയിലിലേക്ക് ബയോഡാറ്റ നവംബര്‍ 11നകം അയക്കണം. കൂടതല്‍ വിവരങ്ങള്‍ www.alappuzha.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

 

date