Skip to main content

ഇ-വേസ്റ്റ് ശേഖരണം: നാലാംഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

 

ജില്ലയില്‍ ഇ- വേസ്റ്റ് ശേഖരത്തിന്റെ നാലാംഘട്ടത്തില്‍ ഹരിതകേരളം മിഷന്‍-ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തന പരിപാടികള്‍ ആവിഷ്‌കരിച്ചു. ഇതുവരെ 8.5 ടണ്‍ ഇ-വേസ്റ്റ് ശേഖരിച്ചിട്ടുണ്ട്. ക്ലീന്‍ കേരള കമ്പനി വഴിയാണ് സംസ്‌കരണം നടത്തുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഓഫീസുകളിലും മറ്റ് സര്‍ക്കാര്‍ ഓഫീസുകളിലും ഇ- വേസ്റ്റ് ഉണ്ടെങ്കില്‍ അടിയന്തരമായി ശുചിത്വ മിഷന്‍ ജില്ലാ കോഡിനേറ്ററുമായി ബന്ധപ്പെടണമെന്ന് ഹരിതകേരള മിഷന്‍ ജില്ലാ കോഡിനേറ്റര്‍ വൈ. കല്ല്യാണകൃഷ്ണന്‍ അറിയിച്ചു. ഇ-മെയില്‍: tscpkd@gmail.com. ഫോണ്‍: 0491-2505710.

date